23.7 C
Kottayam
Sunday, November 10, 2024
test1
test1

‘ശ്രീകണ്ഠന്റെ പ്രതികാരം’ പൂര്‍ത്തിയായി; താടി വടിച്ച് വി.കെ. ശ്രീകണ്ഠന്‍

Must read

പാലക്കാട്: വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈക്കൊണ്ട പ്രതിജ്ഞ പാലിച്ച് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍. പാലക്കാട് എം.ബി. രാജേഷിനെ പരാജയപ്പെടുത്തിയതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈക്കൊണ്ട പ്രതിജ്ഞ പാലിക്കാന്‍ ശ്രീകണ്ഠന്‍ തീരുമാനിച്ചത്. സി.പി.എം. പരാജയപ്പെടുമ്പോള്‍ താടിയെടുക്കുമെന്നായിരിന്നു ശ്രീകണ്ഠന്റെ പ്രതികാരം. എം.പി.യായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തി നേരെ ബാര്‍ബര്‍ ഷോപ്പിലേക്കാണ് ശ്രീകണ്ഠന്‍ പോയത്.

സിറ്റിങ് എം.പി എം.ബി. രാജേഷിനെ 11,637 വോട്ടിന് പരാജയപ്പെടുത്തിയാണ് ശ്രീകണ്ഠന്‍ പാലക്കാട് അട്ടിമറി വിജയം നേടിയത്. വളരെ പഴക്കമുള്ള ഒരു പ്രതികാരത്തിന്റെ കഥയാണ് ശ്രീകണ്ഠനെ സംബന്ധിച്ചിടത്തോളം ഈ വിജയത്തിനുള്ളത്. ഷാഫി പറമ്പില്‍ എംഎല്‍എ ശ്രീകണ്ഠന്റെ താടിവടിച്ച മുഖം ശ്രീകണ്ഠന്റെ പ്രതികാരം എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവച്ചു.

ശ്രീകണ്ഠന്റെ പ്രതികാര കഥ ഇങ്ങനെ, ഷൊര്‍ണൂര്‍ എസ്.എന്‍ കോളേജില്‍ ശ്രീകണ്ഠന്‍ പഠിക്കുന്ന സമയത്താണ് എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണം കോളേജില്‍ നടന്നത്. അക്രമികളിലൊരാള്‍ സോഡാക്കുപ്പി പൊട്ടിച്ച് ശ്രീകണ്ഠന്റെ മുഖത്ത് കുത്തി. ഇടതു കവിള്‍ തുളച്ച് വായ്ക്കുള്ളില്‍ വരെയെത്തി. 13 തുന്നലുകളുമായി ആശുപത്രിയിലെ ഐ.സി.യുവില്‍ ശ്രീകണ്ഠന്‍ കിടന്നു. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയിട്ടും ‘എല്‍’ ആകൃതിയില്‍ പരിക്ക് മുഖത്ത് തെളിഞ്ഞു കിടന്നു.

മുറിവിനെ മറയ്ക്കാന്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതോടെ താടി വളര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചു. മുഖത്തെ മുറിവുണങ്ങുന്നതു വരെ ഷേവ് ചെയ്യരുതെന്ന് ഡോക്ടര്‍മാരും പറഞ്ഞിരുന്നു. താടി വളര്‍ത്തിയതോടെ അത് മുഖത്തിന്റെ ഒരു ഭാഗമായി മാറി. പക്ഷേ അതോടെ മറ്റൊരു ചോദ്യം ഉയര്‍ന്നു. ‘എന്ന് താടി വടിക്കും?’ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തുടര്‍ച്ചയായി ചോദ്യം എത്തിയതോടെ ‘എന്നെ ആക്രമിച്ച പ്രസ്ഥാനത്തെ തോല്‍പ്പിക്കുന്ന അന്നുമാത്രമേ താടിയെടുക്കൂ’ എന്ന് ശ്രീകണ്ഠന്‍ പ്രഖ്യാപിച്ചു. ആ പ്രതിജ്ഞയാണ് ശ്രീകണ്ഠന്‍ ഇപ്പോള്‍ പാലിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ ഫോണ്‍ അടക്കം രണ്ടുഫോണുകള്‍ പരിശോധിച്ചിട്ടും ഹാക്കിംഗിന്റെ തെളിവില്ല, മല്ലു ഹിന്ദു ഗ്രൂപ്പുണ്ടാക്കിയത് കെ.ഗോപാലകൃഷ്ണന്‍ തന്നെ; നടപടിയ്ക്ക് സര്‍ക്കാര്‍

തിരുവനന്തപുരം: മല്ലു മത വാട്ട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് എതിരെ കടുത്ത നടപടിക്ക് സാധ്യത. ഡിജിപി ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക്...

മല്ലു ഹിന്ദു ഗ്രൂപ്പ്: ഫോൺ ഹാക്ക് ചെയ്തിട്ടില്ല,നിർണായക റിപ്പോർട്ട് ഡിജിപി കൈമാറി;കടുത്ത നടപടിക്ക് സാധ്യത

തിരുവനന്തപുരം: മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തില്‍ ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും....

ജാഫര്‍ എക്‌സ്പ്രസ് പുറപ്പെടുന്നതിന് മുമ്പ് പൊട്ടിത്തെറി, 26 മരണം,നിരവധിപേര്‍ക്ക് പരുക്ക്; ചാവേറാക്രമണത്തിന്റെ ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

ബലൂചിസ്ഥാന്‍: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തിരക്കേറിയ ക്വറ്റ റെയില്‍വേ സ്റ്റേഷനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പുറത്ത് വരുന്ന വിവരം....

റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; കോട്ടയം – ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

കോട്ടയം: അടിച്ചിറ പാര്‍വതിക്കലിലെ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം ഏറ്റുമാനൂര്‍ റൂട്ടിലെ ട്രെയിനുകളുടെ വേഗം കുറയ്ക്കും. വിള്ളല്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പരശുറാം, ശബരി എക്സ്പ്രസ്സുകളും കൊല്ലം എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം...

വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം; സുരേഷ് ഗോപിക്ക് എതിരെ പരാതി

കല്‍പ്പറ്റ: വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്ന വിവാദ പ്രസ്താവനയുടെ പേരില്‍ ബിജപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് എതിരെ പരാതി. കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍ ആണ് പരാതി...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.