ശ്രീദേവി മരിച്ചിട്ടില്ല, ഇവിടെയുണ്ട്; ശ്രീദേവിയുടെ മെഴുക് പ്രതിമയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബോണി കപൂര്‍
സിംഗപ്പൂരിലെ മാഡം ട്യൂസോ വാക്സ് മ്യൂസിയത്തില്‍ അകാലത്തില്‍ വിടപറഞ്ഞ നടി ശ്രീദേവിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. താരത്തിന്റെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മ്മാതാവുമായ ബോണി കപൂര്‍ മക്കളായ ജാന്‍വി കപൂര്‍, ഖുശി കപൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ‘മിസ്റ്റര്‍ ഇന്ത്യ’ എന്ന ചിത്രത്തിലെ ശ്രീദേവിയുടെ സീമാ സോണി എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. തേജസോടെയുള്ള ശ്രീദേവിയെ തന്നെയായിരുന്നു ആ പ്രതിമയിലും കണ്ടത്. ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത ഈ ചിത്രം 1987 ലാണ് പുറത്തിറങ്ങിയത്. ബോണി കപൂറായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്.
പ്രതിമ സമര്‍പ്പിക്കുന്ന സമയത്ത് ബോണി കപൂര്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞു. ഇത് കണ്ടു നിന്നവരുടെയും കണ്ണിനെ ഈറനണിയിച്ചു. ശ്രീദേവി എന്റെ മനസ്സില്‍ മാത്രമല്ല. നിങ്ങള്‍ ഓരോരുത്തര്‍ക്കുള്ളിലും ഇന്നും ജീവിക്കുന്നു. അവള്‍ക്ക് മരണമില്ല. ഈ പ്രതിമ ശ്രീദേവിയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നുവെന്ന് ബോണി കപൂര്‍ പറഞ്ഞു.
https://twitter.com/allthatisshals/status/1169083346162311169