29.8 C
Kottayam
Friday, November 8, 2024
test1
test1

കൊറോണ കാലത്ത് ഭാര്യയെ നിരീക്ഷിക്കാന്‍ ചാരനെ ഏർപ്പെടുത്തി ഭർത്താവ്, മണിക്കൂറിന് 400രൂപ കൂലി : ഒടുവിൽ പിടിയിൽ

Must read

സൂറത്ത്: അകന്നുകഴിയുന്ന ഭാര്യ കോവിഡ് കാലത്ത് മക്കളുമായി എവിടെ പോകുന്നുവെന്ന് നിരീക്ഷിക്കാന്‍ ചാരനെ ഏര്‍പ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. സ്വര്‍ണ വജ്രാഭരണ ബിസിനസുകാരനായ അപൂര്‍വ മണ്ഡലാണ്(41) ഭാര്യയെയും മക്കളെയും നിരീക്ഷിക്കാന്‍ മറ്റൊരാളെ ഏര്‍പ്പെടുത്തിയത്. സ്വന്തം വീട്ടില്‍ താമസിക്കുന്ന ഭാര്യ 14ഉം 11ഉം വയസ്സുള്ള മക്കളുമായി പുറത്തുപോകുന്നുണ്ടോ എന്ന് നിരീക്ഷിക്കലായിരുന്നു ഫുഡ് ഡെലിവറി ജീവനക്കാരനായ 25കാരന്റെ ജോലി. ഒരു മണിക്കൂറിന് 400 രൂപയായിരുന്നു ഇയാള്‍ക്ക് കൂലി. എന്നാല്‍ ജൂലയ് 16ന് ഫുഡ് ഡെലിവറി ജീവനക്കാരന്‍ ഫോട്ടോ എടുക്കുന്നത് കണ്ട യുവതിയും പിതാവും ഇയാളെ കൈയോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

യുവതിയെ പിന്തുടര്‍ന്ന ഫുഡ് ഡെലിവറി ജീവനക്കാരന്‍ പിടിയിലായതിന് പിന്നാലെയാണ് പണി ഏല്‍പ്പിച്ച ഭര്‍ത്താവും അറസ്റ്റിലായത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മണ്ഡലിന് വേണ്ടിയാണ് എല്ലാം ചെയ്തതെന്ന് വ്യക്തമായത്. പിന്നാലെ യുവതിയുടെ ഭര്‍ത്താവായ മണ്ഡലിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ചാരപ്പണി നടത്തിയിരുന്ന യുവാവ് മണ്ഡലിന് നിരന്തരം ഭാര്യയുടെ ഫോട്ടോ അയച്ചുനല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. ഫുഡ് ഡെലിവറിക്ക് വന്നതാണെന്നാണ് ഇയാള്‍ ആദ്യം പൊലീസിനോട് പറഞ്ഞതെങ്കിലും പിന്നീട് സത്യം വെളിപ്പെടുത്തുകയായിരുന്നു.

2002ലാണ് തന്റെ സഹപാഠിയുടെ സഹോദരിയെ അപൂര്‍വ മണ്ഡല്‍ വിവാഹം കഴിച്ചത്. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ ദാമ്പത്യപ്രശ്നങ്ങള്‍ കാരണം 2016ല്‍ ഭാര്യ സ്വന്തം വീട്ടിലേക്ക് താമസം മാറി. വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയും ചെയ്തു. കഴിഞ്ഞ മെയ് മാസത്തില്‍ മകന്‍ ആശുപത്രിയിലായപ്പോള്‍ ഇരുവരും കൂട്ടിരിക്കാനുണ്ടായിരുന്നു. ഇതിനിടെ വീണ്ടും ഒരുമിച്ച്‌ താമസിക്കാന്‍ തീരുമാനിച്ചെങ്കിലും ചില പ്രശ്നങ്ങള്‍ കാരണം അതും യാഥാര്‍ഥ്യമായില്ല.

എന്നാല്‍ കോവിഡ് കാലത്ത് തന്റെ മക്കള്‍ക്ക് രോഗം വരുമോ എന്ന ആശങ്കയാണ് ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് മണ്ഡലിന്റെ മൊഴി. കഴിഞ്ഞ മെയ് മാസത്തില്‍ ഇളയമകനെ സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പടരുന്നതിനിടെ ഭാര്യ മക്കളുമായി പുറത്തുപോകുമോ എന്ന ആശങ്കയുണ്ടായി. ഇതിനാലാണ് മറ്റൊരാളെ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയതെന്നും ഭാര്യയുടെ കുടുംബം മക്കളെ കാണാന്‍പോലും അനുവദിക്കാറില്ലെന്നും ഇയാള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു.  തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ...

തലസ്ഥാനത്ത് പട്ടാപ്പകൽ മോഷണം; വീട് കുത്തിത്തുറന്ന് നാൽപ്പത് പവനും ഒരു ലക്ഷം രൂപയും കവർന്നു

ആറ്റിങ്ങൽ: പട്ടാപ്പകൽ വീടിന്റെ കതക് പകുതി അറുത്തു മാറ്റി 40 പവനും ഒരു ലക്ഷത്തിലധികം രൂപയും കവർന്നതായി പരാതി. ആറ്റിങ്ങൽ പാലസ് റോഡിൽ അമ്മൻകോവിലിനു സമീപം റിട്ട. എ.ടി.ഒ പത്മനാഭ റാവുവിന്റെ വീട്ടിലാണ്...

കോഴിക്കോട് കെ എസ് ആർ ടി സി ബൈക്കിൽ ചെന്നിടിച്ചു; യുവാവ് മരിച്ചു

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് ബൈക്കിൽ ചെന്നിടിച്ച് മലപ്പുറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം . മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നര്‍ഷാദ് (24) ആണ് മരിച്ചത്.രാമനാട്ടുകര – മീഞ്ചന്ത സംസ്ഥാന പാതയില്‍...

യുദ്ധത്തിന് സമയമില്ല ‘ഫുൾ ടൈം പോൺ കാഴ്ച ‘ ‘സഹായിക്കാൻ റഷ്യയിലെത്തിയ ഉത്തരകൊറിയ പട്ടാളം പോൺ അടിമകളായെന്ന് റിപ്പോർട്ടുകൾ

മോസ്‌കോ: റഷ്യയെ സഹായിക്കാൻ എത്തിയ ഉത്തരകൊറിയൻ പട്ടാളക്കാര്‍ പോൺ വീഡിയോക്ക് അടിമകളെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങളില്ലാത്ത ഇന്റര്‍നെറ്റ് കിട്ടിയപ്പോൾ, യുദ്ധത്തിന് പോകുന്നതിന് പകരം ഇവര്‍ സദാസമയം പോൺ വീഡിയോ കണ്ടിരിക്കുകയാണ് എന്നാണ് ഫിനാൻഷ്യൽ ടൈംസ്...

ജി 7 ഉച്ചകോടി പ്രതിനിധി, പാർലമെൻ്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ; സുരേഷ് ഗോപിക്ക് പിടിപ്പത് പണി,കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാംഗമായ തൃശ്ശൂർ എംപി സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി. ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയതിനൊപ്പം പാർലമെൻ്റ് സമ്മേളനത്തിലെ മസ്റ്ററിംഗ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.