Home-bannerKeralaNewsRECENT POSTS
കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; പിടിച്ചെടുത്തത് 15,750 ലിറ്റര്‍ സ്പിരിറ്റ്
പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി. ഐബിയും എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയില്‍ 15,750 ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചെടുത്തത്. തമിഴ്‌നാട് തിരുപ്പൂര്‍, ചിന്നകാനുര്‍ ഭാഗത്തു രഹസ്യ ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്പിരിറ്റിന് 50 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News