തൃശൂര്‍: പ്രദേശവാസികള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശന സൗകര്യം. 4.30 മുതല്‍ 8.30 വരെയാണ് പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കിയിരിക്കുന്നത്. 300 പേരുടെ അഡ്വാന്‍സ് ബുക്കിംഗ് ഒരു ദിവസം സ്വീകരിച്ച് ദര്‍ശന സൗകര്യം നല്‍കാനാണ് ഭരണസമിതിയുടെ പുതിയ തീരുമാനം.
ആഴ്ചയില്‍ പരമാവധി ഒരു തവണ ദര്‍ശനം നടത്താന്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ശ്രീവത്സം, പാഞ്ചജന്യം, എക്സ്റ്റന്‍ഷന്‍ എന്നീ ഗസ്റ്റ് ഹൗസുകളില്‍ മുറികള്‍ക്ക് ബുക്കിംഗ് നല്‍കാനും തിരുമാനിക്കുകയുണ്ടായി.
70 വയസ്സ് വരെയുള്ള ദേവസ്വം പെന്‍ഷന്‍കാര്‍, ക്ഷേത്ര പാരമ്പര്യ പ്രവര്‍ത്തകര്‍,ഗുരുവായൂര്‍ മുന്‍സിപ്പല്‍ പരിധിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കും സൗകര്യമൊരുക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News