![](https://breakingkerala.com/wp-content/uploads/2025/02/1007808-fire.jpg)
തിരുവനന്തപുരം: വെള്ളറടയിൽ റഫ്രിജറേറ്ററിൽ നിന്ന് തീപടര്‍ന്ന് അപകടം. തീപിടിത്തത്തിൽ വീട് പൂര്‍ണമായും കത്തിനശിച്ചു. വെള്ളറട മണത്തോട്ടം ആനന്ദഭവനില്‍ ധര്‍മ്മരാജന്റെ വീടാണ് അഗ്‌നിക്കിരയായത്. തീപടരുന്നത് കണ്ട് വീട്ടിൽ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ നാല് ലക്ഷം രൂപയില്‍ അധികം നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. തീപിടിത്തത്തിൽ റഫ്രിജറേറ്ററിന്റെ സമീപത്തുണ്ടായിരുന്ന മിക്‌സി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ എല്ലാം കത്തിനശിച്ചു. വിവരമറിഞ്ഞ് പാറശ്ശാലയില്‍ നിന്നെത്തിയ അഗ്‌നിശമനസേനയാണ് തീയണച്ചത്. വീടിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചിരുന്ന തടി ശേഖരവും കത്തി നശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News