ഫ്‌ളോറിഡ: ലോക ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവുമായി സ്പേസ് എക്സ് ബഹികാശ മനുഷ്യ പേടകത്തിന്റെ വിക്ഷേപണം വന്‍ വിജയം. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മാറ്റിവച്ച സ്‌പേസ് എക്‌സ് കമ്പനിയുടെ ബഹിരാകാശ മനുഷ്യ ദൗത്യമാണ് ഫ്േളാറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചത്.
അമേരിക്കന്‍ സമയം ഇന്നലെ വൈകിട്ട് 3:22ന് ( ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12:52ന് ) ആയിരുന്നു വിക്ഷേപണം.നാസയുടെ ഡഗ്ലസ് ഹര്‍ലിയും ബോബ് ബെന്‍കനുമാണ് സഞ്ചാരികള്‍. ഇവര്‍ കയറിയ ക്രൂ ഡ്രാഗണ്‍ എന്ന പേടകം 24 നില കെട്ടിടത്തിന്റെ ഉയരമുള്ള ഫാല്‍ക്കണ്‍ – 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്.
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക സ്വന്തം മണ്ണില്‍ നിന്ന് ഒരു ബഹിരാകാശ മനുഷ്യ പേടകം വിക്ഷേപിക്കുന്നത്. വിക്ഷേപണ റോക്കറ്റും മനുഷ്യ പേടകവും ആവര്‍ത്തിച്ച് ഉപയോഗിക്കാമെന്നതാണ് ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ നേട്ടം.
ക്രൂ ഡ്രാഗണ്‍ പേടകം പത്തൊന്‍പത് മണിക്കൂര്‍ പ്രയാണത്തിന് ശേഷം ശേഷം ഇന്ത്യന്‍ സമയം ഇന്ന് സന്ധ്യയ്ക്ക് ഏഴ് മണിക്ക് ബഹിരാകാശ നിലയത്തില്‍ സന്ധിക്കും. തുടര്‍ന്ന് ഇരുവരും നിലയത്തില്‍ പ്രവേശിക്കും. നിലയത്തില്‍ ഇപ്പോഴുള്ള മൂന്ന് സഞ്ചാരികള്‍ക്കൊപ്പം ഇവര്‍ മൂന്ന് മാസം വരെ പരീക്ഷണങ്ങളില്‍ മുഴുകും. അതിന് ശേഷം സഞ്ചാരികളുമായി തിരിച്ചു വരുന്ന ക്രൂ ഡ്രാഗണ്‍ പേടകം അറ്റ്ലാന്റിക് സമുദ്രത്തില്‍ ലാന്‍ഡ് ചെയ്യും.