ചെന്നൈ: ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസുകാർ യാത്രക്കാരുടെ സീറ്റുകളിൽ സ്ഥാനം പിടിക്കുന്നത് ഇനി നടക്കില്ല. യാത്രയിൽ പൊലീസ് ഉദ്യോഗസ്ഥർ ടിക്കറ്റോ മതിയായ രേഖകളോ കരുതണമെന്ന് ദക്ഷിണ റെയിൽവെ. ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസ് ഉദ്യോഗസ്ഥർ യാത്രക്കാരുടെ സീറ്റുകൾ സ്വന്തമാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ക്ഷിണ റെയിൽവെ ചെന്നൈ ഡിവിഷൻ സീനിയർ കൊമേഴ്‌സ്യൽ മാനേജർ പറഞ്ഞു.
ഇത്തരത്തിൽ സീറ്റ് സ്വന്തമാക്കുന്ന പൊലീസുകാർ ടിടി ക്ക് തന്റെ ഐഡി കാർഡ് കാണിക്കുന്നതാണ് പതിവ്. ഇതിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇക്കാര്യം തമിഴ്‌നാട് ഡിജിപിയെയും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറെയും ദക്ഷിണ റെയിൽവെ കത്തിലൂടെ അറിയിച്ചു. ഇനി എല്ലാ ട്രെയിനുകളിലും ഔദ്യോഗിക ആവശ്യങ്ങൾക്കോ അല്ലാതെയോ യാത്ര ചെയ്യാൻ പൊലീസുകാർ ടിക്കറ്റെടുത്തേ മതിയാകൂ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News