സൗമ്യയ്ക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ
മാവേലിക്കര: പോലീസുകാരന്‍ തീകൊളുത്തി കൊലപ്പെടുത്തിയ സൗമ്യയ്ക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമംഗളമേകി. രാവിലെ 9 മണിക്ക് സൗമ്യ ജോലി ചെയ്തിരുന്ന വള്ളിക്കുന്നം പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം 10മണിയോടെ വീട്ടുവളപ്പില്‍ എത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സൗമ്യയ്ക്ക് അന്തിമോചാരം അര്‍പ്പിച്ചു. ലിബിയയിലായിരുന്ന സൗമ്യയുടെ ഭര്‍ത്താവ് സജീവന്‍ നാട്ടിലെത്തുന്നതിനായാണ് സംസ്‌കാരം നീട്ടിവച്ചത്. തുടര്‍ന്ന് പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരിന്നു സംസ്‌കാരം.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയും വള്ളികുന്നം സ്റ്റേഷനില്‍ സഹപ്രവര്‍ത്തകരായിരുന്ന പോലീസുകാരും സൗമ്യയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. പിന്നാലെ സൗമ്യ പരിശീലിപ്പിച്ചിരുന്ന എസ്പിസി കേഡറ്റുകളും അന്തിമപചാരം അര്‍പ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. അതേസമയം കേസിലെ പ്രതി അജാസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം 2 മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.