സൗബിന്റെ മാജിക് കണ്ട് അമ്പരന്ന് ജാഫര്‍ ഇടുക്കി
ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടനാണ് സൗബിന്‍ ഷാഹിര്‍. കോമഡി കഥാപാത്രങ്ങളിലൂടെയായിരിന്നു തുടക്കമെങ്കിലും പിന്നീട് ധാരാളം സീരിയസ് കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലെ ഇടം ഉറപ്പിച്ചു. ഇപ്പോള്‍ പുതിയ ചിത്രമായ ജിന്നിന്റെ ചിത്രീകരണത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം.
അതിനിടെ സൗബിന്‍ കാണിച്ച മാജിക്ക് വീഡിയോയാണ് ഇപ്പോല്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ജിന്നിന്റെ ഷൂട്ടിങ്ങിനിടെയുള്ള ഇടവേളയിലായിരുന്നു സൗബിന്റെ മാജിക്. സൗബിനൊപ്പം ജാഫര്‍ ഇടുക്കിയുമുണ്ട്. സൗബിന്റെ മാജിക് കണ്ട് ജാഫര്‍ അമ്പരക്കുന്നുണ്ട്. കൂടെ നിന്ന ഒരാളുടെ തലയില്‍ നിന്നും അടയ്ക്ക എടുത്തശേഷം അത് കഴിക്കുന്നതും തിരിച്ച് വായില്‍ നിന്ന് എടുക്കുന്നതുമാണ് വിഡിയോയില്‍ കാണാം. സൗബിന്റെ അഭിനയത്തിനേയും ടൈമിങ്ങിനേയും അഭിനന്ദിച്ച് നിരവധി പേര്‍ കമന്റിട്ടിട്ടുണ്ട്. സിദ്ധാര്‍ത്ഥ് ഭരതനാണ് ജിന്ന് സംവിധാനം ചെയ്യുന്നത്. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
https://www.instagram.com/p/B6mst7PnsRl/?utm_source=ig_web_copy_link