Home-bannerNationalNewsRECENT POSTS
കോണ്‍ഗ്രസ് എം.പിമാര്‍ക്ക് താക്കീതുമായി സോണിയ ഗാന്ധി
ന്യൂഡല്‍ഹി: എം.പിമാര്‍ക്ക് താക്കീതുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എം.പിമാര്‍ പാര്‍ലമെന്റ് ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കരുതെന്നാണ് ലോക്‌സഭാ എംപിമാരുടെയും രാജ്യസഭാ എംപിമാരുടെയും സംയുക്ത യോഗത്തില്‍ സോണിയ ഗാന്ധി താക്കീത് നല്‍കിയത്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കാളിത്തം ഉണ്ടായില്ലെന്നും യോഗത്തില്‍ സോണിയ വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിനെതിരായ വേദികള്‍ ഒന്നും നഷ്ടപ്പെടുത്തരുതെന്നും സോണിയ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. എംപിമാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News