തൃശൂര്‍: അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 25 വര്‍ഷത്തിനുശേഷം മകന്‍ കുത്തിക്കൊലപ്പെടുത്തി. പുളിഞ്ചോട് മഞ്ചേരി വീട്ടില്‍ രാഘവന്റെ മകന്‍ സുധനാണ് (54) മരിച്ചത്. സംഭവത്തില്‍ വരന്തരപ്പിള്ളി കീടായി രവിയുടെ മകന്‍ രതീഷി (36) നെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങാലൂരില്‍ ചൊവ്വാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം.
ഷാപ്പില്‍ കള്ള് വാങ്ങാന്‍നിന്ന സുധനെ രതീഷ് പിറകില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയായിരുന്നു. 25 വര്‍ഷം മുമ്പ് രതീഷിന്റെ അച്ഛന്‍ രവിയെ കല്ലെറിഞ്ഞുകൊന്ന കേസില്‍ സുധന്‍ പ്രതിയായിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ്, പുതുക്കാട് എസ്.എച്ച്.ഒ: ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News