താരങ്ങള്‍ അഭയാര്‍ത്ഥി പക്ഷം പിടിക്കുന്നത് ആരാധകരുടെ എണ്ണം വര്‍ധിപ്പിക്കാനെന്ന് സോഹന്‍ റോയ്
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെ നിരവധി സിനിമാ താരങ്ങളാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. എന്നാല്‍ താരങ്ങള്‍ ഇതിനെതിരെ പ്രതികരിച്ചത് ആരാധകരുടെ എണ്ണം കൂട്ടാനാണെന്ന വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും വ്യവസായിയുമായ സോഹന്‍ റോയ്.
‘ആരാധകരുടെ എണ്ണം വളര്‍ത്താന്‍ അഭയാര്‍ത്ഥി പക്ഷം പിടിക്കുന്ന താരം ആരാധകപ്പകയേല്‍ക്കുന്ന തന്‍ ചിത്രം അഭയാര്‍ത്ഥി കാണണേല്‍ കൂലി കൊടുക്കണം’ എന്നാണ് കവിതാ രൂപത്തില്‍ സോഹന്‍ റോയ് ഫേസ്ബുക്കിലൂടെ പരിഹസിച്ചത്. താരപക്ഷം എന്നാണ് കവിതയ്ക്ക് സോഹന്‍ റോയ് നല്‍കിയ തലക്കെട്ട്.
മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവീനോ തോമസ്, വിനീത് ശ്രീനിവാസന്‍, ദീപിക പദുക്കോണ്‍, ആയുഷ്മാന്‍ ഖുറാന, രാജ്കുമാര്‍ റാവു, തപ്‌സി പന്നു, പരിനീതി ചോപ്ര, മനോജ് ബാജ്‌പേയ്, ആലിയ ഭട്ട് എന്നിങ്ങനെ നിരവധി താരങ്ങളാണ് ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയത്.