സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനു നിയന്ത്രം ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക ആവശ്യത്തിനുള്ള കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവ വഴി സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളില്‍ രഹസ്യസ്വഭാവമുള്ള ജോലികള്‍ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.
ഇതുസംബന്ധിച്ച് 24 പേജുള്ള കുറിപ്പ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങി ആരുംതന്നെ ഔദ്യോഗികവിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കരുതെന്നും കുറിപ്പില്‍ പറയുന്നു.
സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ വിദേശത്തുനിന്നു ദിവസേന ശരാശരി 30 ശ്രമങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍. ഇതിനെ തുടര്‍ന്ന് സുരക്ഷാവീഴ്ച പ്രതിരോധിക്കാനും സര്‍ക്കാരിന്റെ വിവരങ്ങള്‍ ചോരുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് പുതിയ നടപടി.