EntertainmentNews

‘വാവാ സുരേഷിനെ ഫീല്‍ഡ് ഔട്ടാക്കി, ടൊവിനോ, പാമ്പ് പിടുത്തവും തുടങ്ങിയോ എന്ന് ആരാധകർ

>

തന്റെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി നടന്‍ ടൊവിനോ തോമസ്. ഒരു പാമ്പിനെ കൈയ്യിലെടുത്ത് കളിപ്പിക്കുന്ന വീഡിയോയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. “ദിവസവും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുന്നു..വാവാ സുരേഷ് മോഡ് ഓണ്‍” എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ടൊവിനോ പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍ പ്രിയ താരത്തിന്റെ പുതിയ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. വാവാ സുരേഷിനെ ഫീല്‍ഡ് ഔട്ടാക്കി, ആശാന്‍ ഇപ്പോള്‍ സൂവിലാണോ താമസം?, വേറെ ഒന്നും കിട്ടില്ലേ, ഒറിജിനല്‍ ആണോ? പാമ്പിന് അറീല്ല സ്റ്റാര്‍ ആണെന്ന്, ന്യൂജെന്‍ വാവാ സുരേഷ് എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്’ ആണ് ടൊവിനോയുടെതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. മാര്‍ച്ച്‌ 12ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് നീട്ടി വച്ചിരിക്കുകയാണ്. ഇതിനിടെ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ചോര്‍ന്നിരുന്നു.ഇതിനെതിരെ അന്വേഷണം നടക്കുകയാണ്.

ബേസില്‍ ജോസഫ് ഒരുക്കുന്ന ‘മിന്നല്‍ മുരളി’ ആണ് ടൊവിനോയുടെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ‘കള’ എന്ന പുതിയ ചിത്രവും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button