NewsRECENT POSTSTechnology

ആണ്‍ഡ്രോയിഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ ജാഗ്രതൈ! നിങ്ങളുടെ ഫോണ്‍ എത് നിമിഷവും ഹാക്ക് ചെയ്യപ്പെട്ടേക്കാം

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണില്‍ ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള്‍ കാണുന്നവര്‍ മുന്നറിയിപ്പുമായി ടെക് വിദഗ്ധര്‍. ഇത്തരത്തിലുള്ള വീഡിയോകള്‍ കാണുന്ന ഫോണുകളെ ബാധിക്കുന്ന മാല്‍വെയര്‍ പടരുന്നതായാണ് റിപ്പോര്‍ട്ട്. വ്യാജ വിഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ തകരാറിലാകും. ഇതോടെ നിങ്ങളുടെ ഫോണിന്റെ കുക്കിയുടെ സഹായത്തോടെ ഹാക്കര്‍മാര്‍ക്ക് ഫോണ്‍ നിയന്ത്രിക്കാനാകുമെന്നാണ് ടെക് വിദഗ്ധര്‍ നല്‍കുന്ന സൂചന.

100 കോടി സ്മാര്‍ട് ഫോണുകളെ ബാധിക്കുന്ന പ്രശ്നമാണ് ഇതെന്നാണ് ടെക് വിദഗ്ധരുടെ ചൂണ്ടിക്കാട്ടുന്നത്. ആന്‍ഡ്രോയിഡ് 7.0 നൗഗട്ടിനും ആന്‍ഡ്രോയിഡ് 9.0 പൈയ്ക്കും ഇടയിലുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഫോണുകള്‍ക്കാണ് ഈ ഹാക്കിങ് ഭീഷണി. സൂക്ഷിച്ചില്ലെങ്കില്‍ ഈ മാല്‍വെയര്‍ നിങ്ങളുടെ സ്മാര്‍ട് ഫോണുകളെയും ആക്രമിക്കാന്‍ സാധ്യതയുണ്ട്. മാല്‍വെയര്‍ ആക്രമണം നടന്നാല്‍ പിന്നെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെ പൂര്‍ണ നിയന്ത്രണം പിന്നെ ഹാക്കര്‍മാരുടെ കയ്യിലായിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker