ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് കുറ്റപത്രത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കലാപക്കേസായി മാറിയതെങ്ങനെയെന്നും യെച്ചൂരി ചോദിച്ചു.
പൗരത്വ നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം നടന്നു. പ്രതിഷേധങ്ങളെ കലാപങ്ങളുമായി ചേര്‍ക്കുന്നതെങ്ങനെയെന്ന് ഡല്‍ഹി പോലീസ് പറയണം. കരുതിക്കൂട്ടി തയാറാക്കിയ കുറ്റപത്രമാണിത്. കേസില്‍ വളഞ്ഞ വഴിയിലൂടെ താനുള്‍പ്പെടെയുള്ളവരെ കുടുക്കാനാണ് ശ്രമമെന്നും യെച്ചൂരി ആരോപിച്ചു.
അതേസമയം ഡല്‍ഹി കലാപക്കേസില്‍ സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയെന്ന വാര്‍ത്തകള്‍ ഡല്‍ഹി പൊലീസ് നിഷേധിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News