കമല്‍ഹാസന്‍ മോശം സ്വഭാവത്തിന് ഉടമ, അറപ്പുളവാക്കുന്ന വ്യക്തി; ഗായിക സുചിത്ര
നടന്‍ കമല്‍ഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. കമല്‍ഹാസന്‍ അറപ്പുളവാക്കുന്ന വ്യക്തിയാണെന്ന് സുചിത്ര പറഞ്ഞു. കമല്‍ഹാസന്‍ അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ്‍ 4ല്‍ മത്സരാര്‍ത്ഥിയായിരുന്നു സുചിത്ര. കമല്‍ഹാസനെ പരിഹസിച്ചു കൊണ്ടുള്ള കവിതയാണ് സുചിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കമല്‍ ഒരു പാവ കളിക്കാരന്‍ ആണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര കുറിച്ചു. ഇത് വിവാദമായതോടെ സുചിത്ര പോസ്റ്റ് ഡിലീറ്റ് ചെയ്തു. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഗായിക ദിവസങ്ങള്‍ക്കകം തന്നെ ഷോയില്‍ നിന്നും പുറത്താവുകയും ചെയ്തിരുന്നു. സുചി ലീക്ക്‌സിലൂടെ വിവാദങ്ങളില്‍ ഇടം നേടിയ ഗായികയാണ് സുചിത്ര. ഗായികയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ധനുഷിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതാണ് സംഭവങ്ങളുടെ തുടക്കം.
പിന്നീട് നടിമാരുടെയും നടന്‍മാരുടെയും സ്വകാര്യ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നായിരുന്ന സുചിത്ര അന്ന് നല്‍കിയ വിശദീകരണം. തുടര്‍ന്ന് മാനസികാരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഗാനരംഗത്ത് നിന്നും സുചിത്ര ഇടവേള എടുത്തിരുന്നു. ചികിത്സയ്ക്ക് ശേഷം കുറച്ച് നാളുകള്‍ക്ക് മുമ്പാണ് വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയത്.