ഹരിശങ്കര്‍ മതം മാറിയോ? വിശദീകരണവുമായി ഗായകന്‍
യുവ ഗായകന്‍ ഹരിശങ്കര്‍ മതം മാറിയെന്ന തരത്തിലുള്ള പ്രചാരണം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിന്നു. എന്നാല്‍ വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കി ഗായകന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും കെഎസ് ഹരിശങ്കര്‍ പറയുന്നു. എന്റെ സാമൂഹ്യമാധ്യമത്തിന്റെ പ്രൊഫൈല്‍ പേര് മാറിയത് കണ്ട് പലരും സംശയിച്ചു. എന്നാല്‍ അത് ആരോ ഹാക്ക് ചെയ്തതിനെ തുടര്‍ന്നായിരുന്നു. പേജ് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും താന്‍ ഞാന്‍ മതം മാറിയെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ മുതല്‍ തന്റെ ഫോണിലേക്ക് സുഹൃത്തുക്കളുടെയും പരിചയക്കാരുടെയുമൊക്കെ മെസേജുകളായിരുന്നു. സോഷ്യല്‍മീഡിയ പേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് മെസേജുകള്‍. പേജിന്റെ പേര് മാറിയതു ചൂണ്ടിക്കാണിച്ചായിരുന്നു എല്ലാ മെസേജുകളും. കെഎസ് ഹരിശങ്കര്‍ യൂസഫ് യിഗിത് എന്നായിരുന്നു പേജിന്റെ പേര് മാറ്റിയത്. ഇത് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് കെഎസ് ഹരിശങ്കര്‍ വ്യക്തമാക്കുകയാണ് ഇപ്പോള്‍.