കൊച്ചി:വിവാഹം എന്നത് ഓരോ വ്യക്തിയുടെയും ജീവിതത്തിലെ മനോഹരമായ ഒരു വികാരമാണ്. എല്ലാത്തിനുമുപരി, നിങ്ങളുടെ ജീവിതകാലം മുഴുവന്‍ മറ്റൊരാളുമായി ചെലവഴിക്കാന്‍ തീരുമാനിക്കുകയും അതിന്റെ എല്ലാ വശങ്ങളും പങ്കിടുകയും ചെയ്യുന്നത് വളരെ വലിയൊരു തീരുമാനമാണ്. ഈ ഒരു തീരുമാനം തെറ്റാണെങ്കില്‍, ദാമ്പത്യത്തില്‍ പലര്‍ക്കും ആവരുടെ ജീവിതത്തിലും വീട്ടിലും കഷ്ടത അനുഭവിക്കേണ്ടിവരും.
അതിനാല്‍, സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ ശരിയായ വ്യക്തിയെ തിരഞ്ഞെടുക്കുന്നത് അത്യാവശ്യമാണ്. നിങ്ങള്‍ ശരിയായ വ്യക്തിയെ തന്നെയാണോ വിവാഹം കഴിച്ചത് എന്ന് ചിന്തിച്ചിരിക്കുന്നവരാണോ? വിഷമിക്കേണ്ട, അതിനുള്ള ഉത്തരം ഈ ലേഖനത്തിലുണ്ട്. നിങ്ങള്‍ ശരിയായ വ്യക്തിയെയാണ് വിവാഹം കഴിച്ചതെന്ന് മനസിലാക്കാന്‍ സാധിക്കുന്ന ചില സൂചനകള്‍ ഇതാ. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കൂ.
നിങ്ങളുടെ സ്വന്തം വ്യക്തിത്വം കാണിക്കും
നിങ്ങളുടെ ജീവിത പങ്കാളിക്കൊപ്പമായിരിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം മറയില്ലാതെ കാണിക്കുന്നു. അത് നല്ലതോ ചീത്തയോ എത്ര വൃത്തികെട്ടതോ ആവട്ടെ, അവര്‍ എന്തു ചിന്തിക്കും എന്ന് അസ്വസ്ഥതപ്പെടാതെ നിങ്ങളുടെ സ്വഭാവങ്ങള്‍ നിങ്ങള്‍ മടിയില്ലാതെ കാണിക്കുന്നു.
നിങ്ങളുടെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്നു
വിവാഹത്തിനു മുമ്പുള്ള നിങ്ങളുടെ ജീവിതത്തില്‍ നല്ലതോ ചീത്തയോ ആയ നിരവധി കാര്യങ്ങള്‍ സംഭവിച്ചിരിക്കാം. അവ ചിലപ്പോള്‍ നിങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുപിടിക്കുന്ന കാര്യങ്ങളാവാം. എന്നാല്‍, ഒരു യഥാര്‍ത്ഥ പങ്കാളിയോട് നിങ്ങളുടെ ഭൂതകാല കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും പങ്കുവച്ചിരിക്കും. കാരണം, നിങ്ങളുടെ ഇണയോട് അത്തരം കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ധൈര്യമാണ് അവരിലുള്ള നിങ്ങളുടെ വിശ്വാസം. അവര്‍ നിങ്ങളെ കേള്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ ഒരു യത്ഥാര്‍ത്ഥ പങ്കാളിയെയാണ് സ്വന്തമാക്കിയതെന്ന് മനസിലാക്കാം.
പരസ്പരം ആസ്വദിക്കുന്നു
നിങ്ങള്‍ രണ്ടുപേരും ചെയ്യുന്ന കാര്യങ്ങള്‍, അത് യാത്രയോ ഒരുമിച്ച് ചെലവഴിക്കുന്ന സമയമോ ആവട്ടെ ഒരു മടുപ്പും കൂടാതെ നിങ്ങള്‍ ആസ്വദിക്കുന്നുവെങ്കില്‍ നിങ്ങള്‍ ശരിയായ തീരുമാനമാണ് എടുത്തതെന്ന് നിങ്ങള്‍ക്ക് മനസിലാക്കാം.
ഒരു മികച്ച പങ്കാളിയും രക്ഷിതാവും
നിങ്ങളുടെ കുടുംബം വിപുലീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കുട്ടികളെ സ്‌നേഹിക്കുന്ന ഒരാളായിരിക്കണം നിങ്ങളുടെ പങ്കാളി. ഒരു കുഞ്ഞിനെ എടുക്കാന്‍ നിങ്ങളുടെ പങ്കാളി ഭയപ്പെടുന്നുണ്ടെങ്കില്‍, അയാളുടെ ഗുണങ്ങളും സ്വഭാവവും അനുസരിച്ച് അയാള്‍ എങ്ങനെയുള്ള ഒരു രക്ഷകര്‍ത്താവായിരിക്കുമെന്ന് നിങ്ങള്‍ക്ക് മനസിലാക്കാം. ഒരു കുഞ്ഞിനെ എടുക്കാന്‍ പോലും ഭയം കാണിക്കുന്ന പങ്കാളി യഥാര്‍ത്ഥത്തില്‍ ഒരു നല്ല രക്ഷിതാവായിരിക്കുമെന്ന് സാരം.
നിങ്ങള്‍ അവരോടൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു
ചില സാഹചര്യങ്ങളില്‍, നിങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരെ നിങ്ങള്‍ക്ക് പങ്കാളിയായി തിരഞ്ഞെടുക്കേണ്ടി വന്നേക്കാം. അത്തരം ആളുകളുമായി നിങ്ങള്‍ ശിഷ്ടകാലം ഒരു അഡ്ജസ്റ്റ്‌മെന്റില്‍ ജീവിക്കേണ്ടി വരുന്നു. എന്നാല്‍ നിങ്ങള്‍ ശരിയായ വ്യക്തിയെയാണ് തിരഞ്ഞെടുത്തതെങ്കില്‍, അവരോടൊപ്പം നിങ്ങള്‍ക്ക് യാതൊരു അഡ്ജസ്റ്റ്‌മെന്റും നടത്താതെ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അവരില്‍ നിന്ന് യാതൊന്നും ഒളിക്കാതെ എല്ലാ കാര്യങ്ങളും പങ്കുവച്ച് വിശ്വാസ്‌യതയോടെ ജീവിക്കുന്നു.
പരസ്പരം വളരെയധികം സ്‌നേഹിക്കുന്നു
നിങ്ങള്‍ എത്രയൊക്കെ വഴക്കു കൂടിയാലും നിങ്ങളുടെ ഉള്ളില്‍ നിങ്ങള്‍ക്ക് അവരോട് സ്‌നേഹമുണ്ടാകും. ആ വ്യക്തി നിങ്ങളെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് നിങ്ങള്‍ക്ക് മനസിലാവും. ചെറിയ പിണക്കങ്ങള്‍ ഉണ്ടെങ്കിലും നിങ്ങളുടെ പങ്കാളി നിങ്ങളെ ഒരിക്കലും വേദനിപ്പിക്കില്ലെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാവും. അത്തരമൊരു തിരിച്ചറിവ് നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥ വ്യക്തിയെയാണ് തിരഞ്ഞെടുത്തത് എന്ന് നിങ്ങള്‍ക്ക് മനസിലാക്കാം.