ആദ്യ ടാറ്റുവിന്റെ ആഹ്ലാദത്തില്‍ യുവനടി ശ്രിത; ചിത്രങ്ങള്‍ പങ്കുവെച്ച് താരം
കൊച്ചി: കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്ന താരമാണ് ശ്രിത ശിവദാസ്. പാര്‍വതി എന്നായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ പേര്. ചിത്രം മികച്ച വിജയം നേടുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പിന്നീട് താരം പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചു. താരം പുതുതായി ടാറ്റു ചെയ്ത ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ്.
ബിരുദത്തിനു ശേഷം ആണ് അഭിനയ ജീവിതത്തിലേക്ക് താരം കടന്നത്. അഭിനയ ജീവിതത്തിലേക്ക് എത്തുന്നതിനു മുന്‍പേ പല ചാനലുകളിലും താരം അവതാരികയായി എത്തിയിരുന്നു. 2014 ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷം താരം അഭിനയ ജീവിതത്തിലേക്ക് പിന്നീട് കടന്നു വന്നില്ല. 2016 ല്‍ ചില ചിത്രങ്ങളില്‍ ചെറുതായി അഭിനയിച്ചുവെങ്കിലും ഏറെ പ്രശസ്തി നേടിയില്ല. പിന്നീട് രമ്യ നമ്പീശന്‍ സംവിധാനം ചെയ്ത അണ്‍ ഹൈഡ് എന്ന ഹ്രസ്വ ചിത്രത്തില്‍ കൂടി ആണ് വീണ്ടും മടങ്ങി എത്തിയത്. 2014 ല്‍ വിവാഹം കഴിച്ച താരം പിന്നീട് വിവാഹമോചനം നടത്തുകയുണ്ടായി.