മറഡോണയുടെ മരണം അവിചാരിതം, അപ്രതീക്ഷിതം,ഞെട്ടലില്‍ കായികലോകം
ബ്യൂണസ് ഐറിസ്: അപ്രതീക്ഷിതമായിരുന്നു ആ വാര്‍ത്ത.ലോകമെമ്പാടുമുള്ള ആരാധകരുടെ നെഞ്ചിലേക്കാണ് ആ വാര്‍ത്ത ഇടിത്തീപോലെ വീണത്.ഫുട്ബോള്‍ പ്രേമികളുടെ മനസ്സിലെ കറുത്ത ദിനമായി മാറിയിരിക്കുകയാണ് നവംബര്‍ 25. കാല്‍പ്പന്തു കളി ആരാധകര്‍ നെഞ്ചിലേറ്റിയ, ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഗോളിന് അവകാശിയായ അര്‍ജന്റീനയുടെ ഫുട്ബോള്‍ വിസ്മയം ഡിയേഗോ മറഡോണ ലോകത്തോടു വിട പറഞ്ഞിരിക്കുന്നു. ഞെട്ടലോടെയും അവിശ്വസനീയതോടെയുമാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ വാര്‍ത്ത അംഗീകരിച്ചത്.
അടുത്തിടെ തലച്ചോറില്‍ ശസ്ത്രക്രിയക്കു വിധേയനായ മറഡോണ അതിവേഗം പൂര്‍വ്വ ആരോഗ്യസ്ഥിതിയിലേക്കു തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മറഡോണയെ മരണം കവര്‍ന്നെടുക്കുകയായിരുന്നു. സമൂഹ മാധ്യങ്ങള്‍ അദ്ദേഹത്തെ വിയോഗത്തെ നടുക്കതോടെയാണ് അംഗീകരിക്കുകയും ഒപ്പം പ്രതികരിക്കുകയും ചെയ്തത്. ഗെയിമിലെ യഥാര്‍ഥ മഹാന്‍, സമാധാനമായി വിശ്രമിക്കൂയെന്നായിരുന്നു ലിവര്‍പൂള്‍ ട്വീറ്റ് ചെയ്തത്. എക്കാലത്തെയും മഹാനായ താരങ്ങളിലൊരാളുടെ യാത്രയയപ്പില്‍ ഞങ്ങളും ഫുട്ബോള്‍ ലോകത്തോടൊപ്പം ചേരുകയാണെന്നായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ട്വീറ്റ്.
എക്കാലവും നമ്മുടേത്, RIP diego maradona എന്നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത്. ഇതിഹാസത്തിനു RIP എന്നാണ് ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് മറഡോണയ്ക്കൊപ്പമുള്ള ഫോട്ടോസിനൊപ്പം ട്വീറ്റ് ചെയ്തത എല്ലാത്തിനും നന്ദിയെന്നായിരുന്നു മുന്‍ യൂറോപ്യന്‍, സ്പാനിഷ് ചാംപ്യന്‍മാരായ ബാഴ്സലോണയുടെ ട്വീറ്റ്.
ഇതിഹാസ താരം ഡിയേഗോ മറഡോണയുടെ വിയോഗ വാര്‍ത്ത ഏറെ ദുഖമുണ്ടാക്കുന്നു. രാജാവിനെപ്പോലെയയായിരുന്നു അദ്ദേഹം ജീവിച്ചത്. കളിക്കളത്തിലെ നേട്ടങ്ങളിലും അങ്ങനെ തന്നെ. സുഹൃത്തെ സുഖമായി വിശ്രമിക്കൂ, നിങ്ങളെ മിസ്സ് ചെയ്യുമെന്ന് ഇന്ത്യയുടെ മുന്‍ ഇതിഹാസം യുവരാജ് സിങ് ട്വീറ്റ് ചെയ്തു.