കൊറോണ വൈറസ്; ഹോങ്കോങ് തീരത്ത് 78 ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ പിടിച്ചിട്ടു
ടോക്യോ: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ ഹോങ്കോങ്ങ് തീരത്ത് പിടിച്ചിട്ടു. 3688 യാത്രക്കാരടങ്ങുന്ന വേള്‍ഡ് ഡ്രീമെന്ന കപ്പലാണ് പിടിച്ചിട്ടിരിക്കുന്നത്. ഇതില്‍ 78 പേര്‍ ഇന്ത്യക്കാരാണ്. വിദേശകാര്യമന്ത്രാലയമാണ് പിടിച്ചിട്ട കപ്പലില്‍ ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരിച്ചത്. അതേസമയം ജപ്പാന്‍ തീരത്ത് നേരത്തെ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ 138 ഇന്ത്യക്കാരുണ്ടെന്നും സ്ഥിരീകരിച്ചു. ഈ കപ്പലിലെ 64 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും രോഗബാധയില്ല.
ഹോങ്കോങ്ങ് തീരത്ത് പിടിച്ചിട്ട കപ്പലില്‍ മൂന്നു പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു കപ്പലുകളിലും വൈദ്യ സഹായം ഒരുക്കിയിട്ടുണ്ട്. വിദേശകാര്യമന്ത്രാലയം കപ്പലിലെ ഇന്ത്യക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍ക്കായി ആശയവിനിമയം നടത്തുന്നുണ്ട്. ജപ്പാനുമായി വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ കപ്പലുകളില്‍ സൈന്യത്തിന്റെ സഹായം ലഭ്യമാക്കുമെന്ന് ജപ്പാന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ കപ്പലുകളില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുമണ്ട എന്ന കാര്യത്തില്‍ വ്യക്തതയില്ല.