വാഷിംഗ്ടണ്‍: സമുദ്രനിയമം ലംഘിച്ചെന്നാരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത ബ്രീട്ടീഷ് എണ്ണക്കപ്പലില്‍ കൂടുതല്‍ മലയാളികലുണ്ടെന്ന് സൂചന. നേരത്തേ എറണാകുളം സ്വദേശികളായ മൂന്നു പേര്‍ കപ്പിലില്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിന്നു. എന്നാല്‍ മലപ്പുറം സ്വദേശിയായ ഒരാള്‍ക്കൂടി കപ്പലില്‍ ഉണ്ടെന്നാണ് അവസാനം ലഭിക്കുന്ന വിവരം. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ അജ്മല്‍ കെ.കെയാണ് കപ്പലിലുള്ളത്.
അതേസമയം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലിലുള്ളതായി സ്ഥിരീകരിച്ചു. ഇറാന്‍, കപ്പല്‍ പിടിച്ചെടുത്തതായി കമ്പനി ഡിജോയുടെ ബന്ധുക്കളെ അറിയിച്ചു. മറ്റു രണ്ടു പേര്‍ രണ്ടു പേര്‍ തൃപ്പൂണിത്തറ,പള്ളുരുത്തി സ്വദേശികളാണ്. എന്നാല്‍ കപ്പലിലുള്ള മലയാളികളെ കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിലാണ് ഇറാന്‍ ബ്രിട്ടന്റെ കപ്പല്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്ര നിയമം ലംഘിച്ചതിന് ഹോര്‍മോസ്ഗന്‍ തുറമുഖത്തിന്റെ അപേക്ഷപ്രകാരമാണ് കപ്പല്‍ കണ്ടുകെട്ടിയതെന്ന് ഇറാന്‍സൈന്യമായ റവല്യൂഷണറി ഗാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റായ സെപാന്യൂസില്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്റെ പതാക ഘടിപ്പിച്ച സ്വീഡന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് സ്റ്റെനാ ഇംപേരോ.