BusinessInternationalNews

24 മണിക്കൂറിൽ 55 ശതമാനം ലാഭം, നായക്കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തതോടെ കുതിച്ചുയർന്ന ഷിബ ഇനു കോയിന്‍

മുംബൈ:24 മണിക്കൂറിനിടെ 55 ശതമാനത്തിലധികം ഉയര്‍ന്ന് ക്രിപ്‌റ്റോ കറന്‍സി വിപണിയെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഷിബ ഇനു (SHIB) കോയിന്‍.

ചൊവ്വാഴ്ച വരെയുള്ള ടോക്കണ്‍ 0.00001264 ഡോളറില്‍ വ്യാപാരം നടത്തുമ്ബോള്‍, വിപണിമൂല്യം 4,987,163,972 ഡോളറിലെത്തി. തിങ്കളാഴ്ച മുതല്‍ 49 ശതമാനമാണ് ഉയര്‍ന്നത്. അതേസമയം, മറ്റ് കോയിനുകളുടെ മൂല്യത്തില്‍ നേരിയ വര്‍ധനവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്‌, വികേന്ദ്രീകൃതമായ സ്വതസിദ്ധ ‘കമ്മ്യൂണിറ്റി’ നിര്‍മ്മാണത്തിലെ ഒരു പരീക്ഷണമാണ് SHIB. ഡോഗ്‌കോയിനില്‍ നിന്നുള്ള പ്രചോദനത്തില്‍ നിന്നാണ് ടോക്കണ്‍ നിര്‍മ്മാതാക്കള്‍ ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ‘എത്തീരിയം’ (Ethereum) നെറ്റ്‌വര്‍ക്കിന് അനുയോജ്യമായ ‘ERC-20’ ആണ് SHIB ടോക്കണ്‍. ഷിബ ഇനുവിനെ അതിന്റെ കമ്മ്യൂണിറ്റി ‘ഡോഗ്‌കോയിന്‍ കില്ലര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. റെഡ്ഡിറ്റ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കോയിനുകളെ പ്രമോട്ട് ചെയ്യുന്ന കോയിന്‍ ഉടമകളുടെ ഒരു വലിയ സമൂഹം ടോക്കണിനെ പിന്തുണയ്ക്കുന്നു.

എന്തുകൊണ്ട് ഷിബ ഇനു മുകളിലേക്ക് ?

ക്രിപ്‌റ്റോ മാര്‍ക്കറ്റ് വളരെ അസ്ഥിരവും പ്രവചനാതീതവുമാണ്. എന്നാല്‍, ടെസ്ല സിഇഒയും ഡോഗ്‌കോയിന്‍ നിക്ഷേപകനുമായ എലോണ്‍ മസ്‌കിന്റെ ട്വീറ്റാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിന് കാരണം. ‘ഫ്‌ളോക്കി’ എന്ന് വിളിക്കുന്ന തന്റെ വളര്‍ത്തുനായയുടെ ചിത്രം മസ്‌ക് പങ്കുവച്ചതിനുശേഷം ഷിബ ഇനുവിന്റെ മൂല്യം കുതിച്ചുയര്‍ന്നിരുന്നു. ‘ഫ്‌ളോക്കി ഫ്രങ്ക്പപ്പി’ എന്ന അടിക്കുറിപ്പോടെ തിങ്കളാഴ്ച മസ്‌ക് നായക്കുട്ടിയുടെ മറ്റൊരു ചിത്രം ട്വീറ്റ് ചെയ്തതാണ് ടോക്കണ്‍ മൂല്യത്തിലെ ഇപ്പോഴത്തെ കുതിച്ചുച്ചാടത്തിന് കാരണം.

ഷിബ ഇനു മൂല്യപ്രവചനം

ഡോഗ്‌കോയിനിന് പിന്നാലെയുള്ള ആവേശം അല്‍പ്പം കുറഞ്ഞുപോയപ്പോള്‍, പുതിയ നിരവധി ക്രിപ്‌റ്റോ പ്രേമികള്‍ ഷിബ ഇനു കോയിന്‍ പ്രമോട്ട് ചെയ്യുന്ന തിരക്കിലാണ്. തന്റെ വളര്‍ത്തുമൃഗങ്ങള്‍ ഇപ്പോള്‍ ‘ഇന്റര്‍നെറ്റ് ഫേവറിറ്റ്’ ആയതോടെ, മുമ്ബ് ഡോഗ്‌കോയിനിനായി വാദിച്ചിരുന്ന മസ്‌ക് ഇപ്പോള്‍ ‘SHIB’ മൂല്യ മാറ്റങ്ങളിലെ പ്രധാന ആളായി മാറി. എന്നാല്‍, പ്രത്യേകിച്ച്‌ വലിയ കാരണമൊന്നുമില്ലാതെ ടോക്കണ്‍ വില കുതിച്ചുയര്‍ന്നത് നിക്ഷേപത്തിന് ആരോഗ്യകരമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കോയിനിന്റെ മൂല്യം ഉയരുമെന്ന് പ്രധാന നിക്ഷേപകര്‍ പ്രവചിച്ചിട്ടുണ്ടെങ്കിലും, ഒരു വര്‍ഷത്തിനുള്ളില്‍ അത് ഏകദേശം 0.000018 ഡോളര്‍ വരെ മാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ കോയിന്‍ 1 $ മാര്‍ക്കിലെത്തുമെന്ന് ഒരു ക്രിപ്‌റ്റോ മാര്‍ക്കറ്റ് വിദഗ്ധനും പ്രവചിക്കുന്നില്ല.

ആദ്യം ഒരു തമാശയെന്നോണമാണ് SHIB ആരംഭിച്ചതെങ്കിലും, നിര്‍മ്മാതാക്കള്‍ പ്രോജക്ടിന്റെ പ്രധാന ലക്ഷ്യങ്ങള്‍ പങ്കുവച്ചതോടെ നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഷിബ ഇനു നെറ്റ്‌വര്‍ക്കിനെ അടിസ്ഥാനമാക്കിയുള്ള ഒരു എന്‍എഫ്ടി നെറ്റ്‌വര്‍ക്ക് ‘മാര്‍ക്ക്’ ചെയ്യുന്നതിനായാണ് പ്രവര്‍ത്തിക്കുകയാണെന്നാണ് അവര്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker