News
ബാബാ ആംതെയുടെ കൊച്ചുമകളും സാമൂഹ്യ പ്രവര്‍ത്തകയുമായി ശീതള്‍ ആത്മഹത്യ ചെയ്തു
മുംബൈ: പ്രസിദ്ധ സാമൂഹ്യ പ്രവര്‍ത്തകന്‍ ബാബാ ആംതെയുടെ കൊച്ചുമകളും സാമൂഹ്യ പ്രവര്‍ത്തകയുമായി ശീതള്‍ ആംതെ കരാജ്കി ആത്മഹത്യ ചെയ്തു. ആനന്ദ് വന്‍ ആശ്രമത്തില്‍ തിങ്കളാഴ്ചയാണ് ശീതളിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ മയക്കുമരുന്ന് കുത്തിവച്ചാണ് ശീതള്‍ മരിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വൊറോറ റൂറല്‍ ആശുപത്രിയിലേക്ക് മാറ്റി. മഹാരോഗി സേവാ സമിതി എന്ന സന്നദ്ധ സംഘടനയുടെ സിഇഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു ശീതള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News