EntertainmentRECENT POSTS
‘ഞങ്ങള്‍ അവര്‍ക്കൊപ്പം’ വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വായ് മൂടിക്കെട്ടി പ്രതിഷേധിച്ച് ഷെയ്ന്‍ നിഗവും സംഘവും
വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതി നിഷേധിക്കപ്പെട്ടതിനെതിരെ വായ് മൂടിക്കെട്ടി വേറിട്ട പ്രതിഷേധവുമായി നടന്‍ ഷെയ്ന്‍ നിഗവും സംഘവും. തന്റെ പുതിയ ചിത്രം ഖുര്‍ബാനിയുടെ ലൊക്കേഷനിലായിരിന്നു പ്രതിഷേധം. ഷെയ്നിനൊപ്പം ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.
കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടിയായിരുന്നു നീതിയ്ക്ക് വേണ്ടിയുള്ള പ്രതിഷേധം നടന്നത്. തങ്ങള്‍ കുരുന്നിനൊപ്പമാണെന്നും വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഷെയ്ന്റേയും അണിയറ പ്രവര്‍ത്തകരുടേയും പ്രതിഷേധം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News