EntertainmentNews
ഹൃദയാഘാതം; ‘സൂഫിയും സുജാതയും’ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ ഗുരുതരാവസ്ഥയില്‍
കോയമ്പത്തൂര്‍: ‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഡോക്ടര്‍മാര്‍ 72 മണിക്കൂര്‍ നിരീക്ഷണം പറഞ്ഞിട്ടുണ്ട്.
മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ സൂഫിയും സുജാതയും വന്‍ വിജയമായിരുന്നു. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് കരി. എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്.
അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News