Entertainment
കിടിലൻ ചിത്രങ്ങളുമായി ഷംന കാസിം…ഏറ്റെടുത്ത് സോഷ്യൽ മീഡിയ!
കൊച്ചി:തെന്നിന്ത്യയിലും മലയാളത്തിലുമായി ഒരുപോലെ തിളങ്ങിയ താരമാണ് ഷംന കാസിം. മലയാളത്തിന് ഷംനയാണെങ്കില്‍ താരം തെന്നിന്ത്യയ്ക്ക് പൂര്‍ണയാണ്. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ താരം അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയത് വിവാഹ തട്ടിപ്പ് കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു കൊണ്ടാണ്.ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ് . വീ ക്യാപ്ച്ചേഴ്‌സ് ഫോട്ടോഗ്രാഫി ആണ് ചിത്രങ്ങൾ പകർത്തിയത്.
സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരുന്നു താരത്തിന് വിവാഹാലോചനയുമായി വന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ഷംന മാതൃകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News