EntertainmentRECENT POSTS
‘യൂട്യൂബിലിട്ട് നശിപ്പിച്ചാലും കുഴപ്പിമില്ല, ഞാന്‍ പാടും’; പാട്ടുപാടി ഷംന കാസിം
അഭിനയവും നൃത്തവും മാത്രമല്ല പാട്ടുപാടാനും അറിയാമെന്ന് തെളിയിച്ച് യുവനടി ഷംന കാസിം. ‘എനിക്കെന്താ തൊലിക്കട്ടി’ എന്ന ക്യാപ്ഷനോടെ ഒരു പൊതുപരിപാടിയില്‍ വെച്ച് പാടിയ പാട്ടിന്റെ വീഡിയോയാണ് ഷംന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പാടുന്നതിന് മുന്‍പ് ‘ഇനി നിങ്ങള്‍ യൂട്യൂബില്‍ ഇട്ട് നശിപ്പിച്ചാലും വേണ്ടില്ല, ഞാന്‍ പാടാന്‍ പോവുകയാ’ എന്നും താരം പറയുന്നുണ്ട്. തുമ്പീ വാ…തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം…എന്ന പാട്ടാണ് ഷംന പാടിയത്. ജയറാം നായകനായ മാര്‍ക്കോണി മത്തായി, മമ്മൂട്ടിയുടെ മധുര രാജ തുടങ്ങിയ ചിത്രങ്ങളില്‍ ഷംന വേഷമിട്ടിരുന്നു. ഇനി മോഹന്‍ലാലിന്റെ തമിഴ് ചിത്രം കാപ്പാന്‍ ആണ് ഷംനയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.
https://www.instagram.com/p/B0OgZOVhDPv/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News