നേതൃസ്ഥാനത്തിരിക്കുന്നവരുടെ കൈ ശുദ്ധമായിരിക്കണം, എങ്കിലെ നേതൃത്വം പറയുന്നത് മറ്റുള്ളവര്‍ അനുസരിക്കൂ; ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഷമ്മി തിലകന്‍
തിരുവനന്തപുരം: നടന്‍ ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഷമ്മി തിലകന്‍. സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്നവരുടെ കൈ ശുദ്ധമായിരിക്കണം. എങ്കിലെ നേതൃത്വം പറയുന്നത് മറ്റുള്ളവര്‍ അനുസരിക്കൂ. മുതിര്‍ന്നവരെ കണ്ടാണ് പുതിയ തലമുറയില്‍ ഉള്ളവര്‍ പഠിക്കുന്നത്. ഇപ്പോഴുള്ള കാര്യങ്ങള്‍ പറയാന്‍ മുതിര്‍ന്ന തലമുറയ്ക്ക് യോഗ്യതയുണ്ടോ എന്നും ഷമ്മി തിലകന്‍ ചോദ്യമുയര്‍ത്തി.
ഇതിനിടെ നിര്‍മ്മതാക്കളെ മനോരോഗികളാണെന്ന പ്രസ്താവനയില്‍ നടന്‍ ഷെയ്ന്‍ നിഗം മാപ്പ് പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്ന്‍ നിഗത്തിന്റെ കുറിപ്പ്. വിവാദ പ്രസ്താവന നടത്തിയതോടെ നിര്‍മ്മാതാക്കള്‍ നടപടി കടുപ്പിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഷെയ്നിന്റെ മാപ്പപേക്ഷ. ഷെയ്ന്‍ നിഗത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ വിലക്ക് നീക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചടകളില്‍ നിന്നും അമ്മയും ഫെഫ്കയും പിന്മാറുകയും ഷെയ്ന്‍ മാപ്പ് പറയാതെ സമവായത്തിനില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.