വയനാട്: പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ചികിത്സാനിഷേധത്തില്‍ ന്യായീകരണവുമായി ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ജിസ മെറിന്‍ ജോയി.കുട്ടിയെ ചികിത്സിയ്ക്കുന്നതിന് പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍ ആശുപത്രിയിലില്ലെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.വിഷചികിത്സയ്ക്കുള്ള ആന്റി വെനം ആശുപത്രിയില്‍ സ്്‌റ്റോക്കില്ലായിരുന്നു,കുട്ടകള്‍ക്കുള്ള വെന്റിലേറ്റര്‍ ആശുപത്രിയില്‍ ഇല്ല. മുതിര്‍ന്നവര്‍ക്കുള്ള വെന്റിലേറ്ററാവട്ടെ പ്രവര്‍ത്തനക്ഷമവുമല്ല.ആശുപത്രിയില്‍ ചികിത്സയ്ക്ക് വേണ്ട അനുമതി പത്രം ഉറ്റവരില്‍ നിന്ന് ഒപ്പിട്ടു വാങ്ങാനുള്ള പേപ്പര്‍ പോലുമില്ലെന്നും ഡോക്ടര്‍ പറയുന്നു.കുട്ടിയുടെ മരണത്തേത്തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ ഡോക്ടറെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിരുന്നു.