ലക്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടുള്ള ആരാധന മൂത്ത് പുതിയതായി വികസിപ്പിച്ച മാമ്പഴത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കി കര്‍ഷകന്‍. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ‘മാംഗോ മാന്‍’ എന്നറിയപ്പെടുന്ന ഹാജി ഖലിമുള്ളയാണ് തന്റെ തോട്ടത്തില്‍ ഉണ്ടായ പുതിയ ഇനം മാമ്പഴത്തിന് ‘ഷാ’ എന്ന് പേര് നല്‍കിയത്. കൊല്‍ക്കത്തയിലെയും ലക്നൗവിലെയും തനത് മാവുകളുടെ ക്രോസില്‍ നിന്നാണ് ഏറെ രുചികരമായ ‘ഷാ’ മാങ്ങ ഇദ്ദേഹം വിളയിച്ചത്.
നല്ല ഭാരവും രുചിയുമുള്ള മാമ്പഴങ്ങളാണ് ഷാ വിഭാഗത്തില്‍പ്പെടുന്നവയെന്ന് ഹാജി ഖലിമുള്ള പറഞ്ഞു. ജനങ്ങളെ ഒരു കുടകീഴില്‍ അണിനിരത്താനുള്ള അമിത് ഷായുടെ മികവാണ് മാമ്പഴത്തിന് അദ്ദേഹത്തിന്റെ പേരിടാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലും ഹാജി മാമ്പഴം വിപണിയില്‍ ഇറക്കിയിരുന്നു. മുന്നൂറോളം ഇനത്തിലുള്ള മാമ്പഴങ്ങളാണ് അദ്ദേഹം തന്റെ തോട്ടത്തില്‍ കൃഷി ചെയ്യുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News