കോട്ടയം: പാലാ പോളിടെക്നിക്കില്‍ പോലീസിനുനേരെ ഭീഷണി മുഴക്കി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. കെഎസ്യു-എസ്എഫ്ഐ സംഘര്‍ഷത്തെ തുടര്‍ന്ന് കാമ്പസിലെത്തിയ പാലാ ഗ്രേഡ് എസ്ഐ അടക്കമുള്ള പോലീസുകാര്‍ക്കെതിരേയാണ് എസ്എഫ്ഐ നേതാക്കള്‍ ഭീഷണി മുഴക്കിയത്.
താന്‍ പോടോ… സാറേ, താന്‍ പോടോ അവിടന്ന്… താന്‍ പോയി തന്റെ പണി നോക്ക് എന്നിങ്ങനെയാണ് നേതാക്കള്‍ എസ്ഐയോട് പ്രതികരിച്ചത്. സംഭവത്തില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇവരെ പിടികൂടിയിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News