അതിസുന്ദരനായ പെരുങ്കള്ളനൊപ്പം ജയിലില്‍ ലൈംഗിക ബന്ധം; 27കാരിയായ ജയില്‍ വാര്‍ഡന് കിട്ടിയത് എട്ടിന്റെ പണി
ലണ്ടന്‍: പ്രണയത്തിന് അതിര്‍വരമ്പുകള്‍ ഇല്ലെന്ന് പറയുന്നത് വളരെ ശരിയാണ്. ഒരാള്‍ക്ക് മറ്റൊരാളോട് എവിടെ വച്ചും എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം. പ്രണയത്തിനുമുന്നില്‍ ഒന്നും ഒരു തടസമാവുകയും ഇല്ല. പന്ത്രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പെരുംകള്ളനെ പ്രണയിച്ച സുന്ദരിയായ ജയില്‍വാര്‍ഡന്‍ അയ്‌ഷെ ഗുന്‍ എന്ന ഇരുപത്തേഴുകാരിയാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. പ്രണയം തെളിവുസഹിതം പിടിക്കപ്പെട്ടതോടെ അയ്‌ഷെയും ഇപ്പോള്‍ ജയിലിലാണ്. കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അടുത്തിടെയാണ് അവര്‍ക്ക് ഒരുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
നോര്‍ത്ത് വെയില്‍സില്‍ റെക്‌സ് ഹാമിലെ ജയിലിലാണ് അപൂര്‍വ പ്രണയം അരങ്ങേറിയത്. ജയിലിലെ ഏറ്റവും സമര്‍ത്ഥയായ ഓഫീസറായിരുന്നു അയ്‌ഷെ. ഈ ജയിലിലേക്കാണ് ഖുറം റസാക്ക് എന്ന പെരുങ്കള്ളന്‍ എത്തിയത്. കാണാന്‍ സുമുഖന്‍. സംസാരിച്ചാല്‍ ആരും വീണുപോകും. കള്ളനാണെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. ആരും ഇഷ്ടപ്പെട്ടുപോകുന്ന പ്രകൃതം. ആദ്യമൊക്കെ ഖുറത്തിനോട് വളരെ പരുഷമായിട്ടായിരുന്നു അയ്‌ഷെ പെരുമാറിയത്. പക്ഷേ, അധികം കഴിയും മുമ്പ് ഇതൊക്കെ പഴംകഥയായി. പതിയെ ഇവര്‍ക്കിടയില്‍ പ്രണയം തളിര്‍ത്തു. അത് പടര്‍ന്ന് പന്തലിച്ച് പൂത്തുലയാന്‍ അധികസമയം വേണ്ടിവന്നില്ല.
പ്രണയം കടുത്തതോടെ അയ്‌ഷെ കാമുകിന് വഴിവിട്ട സഹായങ്ങള്‍ പലതും ചെയ്യാന്‍ തുടങ്ങി. മൊബൈല്‍ഫോണും ലഹരിവസ്തുക്കളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുമൊക്കെ ജയിലില്‍ എത്തിച്ചുകൊടുത്തു. തന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പായിരുന്നു ഇവ കടത്തിയിരുന്നത്. ഉദ്യോഗസ്ഥയായിരുന്നതിനാല്‍ കര്‍ശന ശരീരപരിശോധന ഒഴിവാക്കിയിരുന്നു. ഈ അവസരം അയ്‌ഷെ പരമാവധി മുതലാക്കുകയായിരുന്നു. അടുപ്പം കൂടിയതോടെ ജയില്‍ മുറിയില്‍ വച്ച് ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തത്രേ.
ഖുറത്തിന്റെ മൊബൈലിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചുകൊടുക്കുതും അശ്ലീല ചാറ്റിംഗ് നടത്തുന്നതും പതിവായിരുന്നു. സെല്ലിനുള്ളില്‍ ഇരുവരും ചുംബിച്ചുനില്‍ക്കുന്നത് സഹപ്രവര്‍ത്തകര്‍ കണ്ടതോടെയാണ് പ്രണയം പുറംലോകം അറിഞ്ഞത്.ആദ്യമൊക്കെ എതിര്‍ത്തെങ്കിലും തെളിവുകള്‍ നിരത്തിയതോടെ എല്ലാം സമ്മതിക്കുകയായിരിന്നു. കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് അയേഷ ഒരുവര്‍ഷത്തെ തടവിലായി. ഇനി ഇവരുടെ പ്രണയത്തിന്റെ ഭാവി എന്താകുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.