പൂനെ: പൂനെയില്‍ വിദേശ വനിതകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍. പൂനെയിലെ തെര്‍ഗൗണില്‍ നിന്നാണ് സംഘത്തെ പിംപ്രി-ചിംച്വാദ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉഗാണ്ടയില്‍ നിന്നുമുള്ള രണ്ട് സ്ത്രീകളാണ് പോലീസ് പിടിയിലായത്.
വെള്ളിയാഴ്ച വകാട് പോലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വാട്സ്ആപ്പ് നമ്പറുവഴിയാണ് സ്ത്രീകള്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. വാട്സ്ആപ്പിലൂടെ ഇടപാടുകാരെ പരിചയപ്പെട്ട ശേഷം വാടക വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
2018ലാണ് പ്രതികളായ സ്ത്രീകള്‍ ഇന്ത്യയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ബിസിനസ് വിസയിലാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. മുംബൈയില്‍ ഇവര്‍ തുണി വ്യവസായം നടത്തിയിരുന്നു. എന്നാല്‍ വിസാ കാലാവധി അവസാനിച്ച ശേഷവും ഇവര്‍ ഇന്ത്യയില്‍ തുടരുകയും പെണ്‍വാണിഭം നടത്തി വരികയുമായിരുന്നു. എന്നാല്‍ ഇവര്‍ വലിയ പെണ്‍വാണിഭ സംഘത്തിന്റെ കണ്ണികളാണെന്നാണ് പോലീസ് സംശയിക്കുന്നത്. ജൂലൈ 19 വരെ ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.