31.1 C
Kottayam
Friday, May 3, 2024

കടുത്ത സാമ്പത്തിക പ്രതിസന്ധി,ഷെയര്‍ചാറ്റിലും കൂട്ടപ്പിരിച്ചുവിടല്‍

Must read

മുംബൈ: സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി ലോകവ്യാപകമായി നിരവധി ഇപ്പോൾ ടെക് കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇതിനു പിന്നാലെ ഇപ്പോൾ ബാം​ഗ്ലൂർ ആസ്ഥാനമായ മൊഹല്ല ടെക്കിന്റെ ഉടമസ്ഥതയിലുള്ള ഷെയർ ചാറ്റും അതിന്റെ വിഡിയോ ആപ് ആയ മോജും തൊഴിലാളികളെ പിരിച്ചുവിട്ടു തുടങ്ങിയെന്നാണ് പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഏകദേശം 500 പേരെ ഈ പിരിച്ചുവിടല് ബാധിക്കും. 20 ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. 2200 ലേറെ ജീവനക്കാരാണ് കമ്പനിയിലുള്ളത്. 500 കോടി ഡോളറാണ് ഇതിന്റെ വിപണി മൂല്യം. വളരെ വേദനയോടെയാണ് ഈ തീരുമാനമെടുത്തത് എന്നാണ് കമ്പനിയുടെ വക്താവ് ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്. 

ഡിസംബറിൽ ഓൺലൈൻ ഗെയിം കമ്പനിയായ ജീത്11 മൊല്ല ടെക് പൂട്ടിയിരുന്നു. തുടർന്ന് 100ഓളം തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായത്. സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ടാലും ജീവനക്കാർക്ക് അവരുടെ കൈവശമുള്ള കമ്പനിയുടെ ലാപ്ടോപ്പുകൾ പോലുള്ളവ തിരിച്ചുനൽകേണ്ടതില്ല. പിരിച്ചുവിടൽ പാക്കേജിൽ നോട്ടീസ് കാലയളവിലെ മൊത്തം ശമ്പളം നൽകുന്നു. 2023 ജൂൺ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഉണ്ടാകും. 

45 ദിവസം വരെ ഉപയോഗിക്കാത്ത ലീവ് എൻകാഷ് ചെയ്യുകയും ചെയ്യാം.മൊഹല്ല ടെക് അതിന്റെ ഓൺലൈൻ ഫാന്റസി ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ ജിത് 11 2022 ഡിസംബറിൽ അടച്ചുപൂട്ടിയിരുന്നു. അതിനു പിന്നാലെയാണ് ഈ തീരുമാനം. മൊഹല്ല ടെക്കിന്റെ പരസ്യങ്ങളിലൂടെയുള്ള വരുമാനത്തിലേക്ക് ഷെയർചാറ്റിന് വലിയ പങ്കുണ്ട്. ഇത് 2022 സാമ്പത്തിക വർഷത്തിൽ 30%മായി വർദ്ധിച്ചിരുന്നു. 

മൊഹല്ല ടെക്കിന്റെ മൊത്തം ചെലവുകൾ 2021 സാമ്പത്തിക വർഷത്തിലെ 1,557.5 കോടി രൂപയിൽ നിന്ന് ഏകദേശം 119% ഉയർന്ന് 3,407.5 കോടി രൂപയായിട്ടുണ്ട്. മാർക്കറ്റിംഗ്, ജീവനക്കാരുടെ ആനുകൂല്യങ്ങൾ, ഐടി ചെലവുകൾ എന്നിവയിലെ വർധനവാണ് ഇതിനെല്ലാം കാരണമായി ചൂണ്ടിക്കാണിക്കുന്നത്.”പ്രവർത്തനേതര ചെലവുകൾ” കാരണം മൊഹല്ല ടെക്കിന്റെ നഷ്ടം 2498.6 കോടി രൂപയിൽ നിന്ന് 2,988.6 കോടി രൂപയായി വർദ്ധിച്ചുവെന്നും കണക്കുകൾ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week