27.6 C
Kottayam
Sunday, November 17, 2024
test1
test1

Manjari Wedding :രണ്ടാം വിവാഹം ഇന്ന്; മെഹന്ദി വീഡിയോ പങ്കുവച്ച് മഞ്ജരി

Must read

തിരുവനന്തപുരം:മലയാളികളുടെ പ്രിയ ഗായിക മഞ്ജരിയുടെ (Manjari) വിവാഹമാണ് ഇന്ന്. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. ഇന്നലെ രാവിലെയാണ് ഒരു പുതിയ ജീവിതഘട്ടത്തിന് തുടക്കം കുറിക്കുന്ന വിവരം മഞ്ജരി പങ്കുവച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ആശംസാപ്രവാഹമായിരുന്നു. വിവാഹവാര്‍ത്തയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമിലൂടെ മെഹന്ദി ചടങ്ങിന്‍റെ ഒരു റീല്‍ വീഡിയോയും മഞ്ജരി പങ്കുവച്ചിരുന്നു.

അതേസമയം തിരുവനന്തപുരത്തു വച്ചാണ് ഇരുവരുടെയും വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരമെന്ന് അറിയിച്ചിട്ടുണഅട്. മസ്ക്കറ്റില്‍ ആയിരുന്നു മഞ്ജരിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഇവിടെ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്കു തട്ടമിട്’ എന്ന ജനപ്രിയ ഗാനം പാടി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് മഞ്ജരി. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിൽ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങൾ മലയാളിക്കു സമ്മാനിക്കുകയുണ്ടായി. പൊന്മുടി പുഴയോരം – ‘ഒരു ചിരി കണ്ടാൽ’, അനന്തഭ്രദ്രം-‘പിണക്കമാണോ’, രസതന്ത്രം- ‘ആറ്റിൻ കരയോരത്തെ’, മിന്നാമിന്നിക്കൂട്ടം-‘കടലോളം വാത്സല്ല്യം’ തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങൾക്ക് മഞ്ജരി ഭാവം പകര്‍ന്നു. 2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് മഞ്ജരിക്കാണ്. പോസിറ്റീവ് എന്ന ചിത്രത്തിലെ ‘ഒരിക്കൽ നീ പറഞ്ഞു’ എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ  ജി വേണു ഗോപാലിനൊപ്പം മഞ്ജരി പാടി അഭിനയിക്കുകയുണ്ടായി.

സമയം മഞ്ജരിയുടെ വിവാഹത്തോട് അനുബന്ധിച്ച് ആദ്യ വിവാഹത്തെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരിക്കുകയാണ്. നേരത്തെ വിവാഹം കഴിച്ച ഗായിക ആ ബന്ധം നിയമപരമായി തന്നെ അവസാനിപ്പിച്ചിരുന്നു. പിന്നിടൊരിക്കല്‍ വേര്‍പിരിയലിന്റെ കാരണമെന്താണെന്നും മഞ്ജരി വെളിപ്പെടുത്തി. വിവാഹ വാർത്ത പ്രചരിച്ചതോടെ അന്ന് ഗായിക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

വ്യക്തി ജീവിതത്തെ സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും പുറംലോകവുമായി ചര്‍ച്ച ചെയ്യാത്ത ആളാണ് മഞ്ജരി. അതുകൊണ്ട് തന്നെ ഗായികയുടേത് രണ്ടാം വിവാഹമാണിതെന്ന കാര്യവും അധികമാര്‍ക്കും അറിയില്ല. വിവേക് എന്നൊരാളെയാണ് ഗായിക ആദ്യം വിവാഹം കഴിക്കുന്നത്. അധികം വൈകാതെ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. മുന്‍പൊരിക്കല്‍ കപ്പ ടിവി യുടെ ഹാപ്പിനെസ്സ് പ്രോജക്ടില്‍ സംസാരിക്കവേ ആദ്യ വിവാഹത്തെ കുറിച്ചും വേര്‍പിരിയലിനെ പറ്റിയും മഞ്ജരി സംസാരിച്ചു.

‘വളരെ നേരത്തെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധമുണ്ടായിരുന്നു. അത് വേര്‍പെടുത്തി. ആ ബന്ധവുമായി ഒത്തു പോകാന്‍ സാധിച്ചില്ല, അത് കൊണ്ട് വിവാഹമോചിതയായി. കുറെ നാളായി. അതിന് ശേഷമാണ് ഞാന്‍ സ്വയം വിലയിരുത്തി തുടങ്ങിയത്. പ്രത്യേകിച്ച് മുംബൈയില്‍ താമസിക്കുന്നതിനാല്‍ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും ഇപ്പോള്‍ നമ്മുടെ ഇഷ്ടങ്ങള്‍ മുന്‍നിര്‍ത്തി വളരെ തെരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്’.

എന്റെ മുന്‍ഗണനകളെ കുറിച്ചും തിരഞ്ഞെടുപ്പുകളെ കുറിച്ചും എനിക്ക് വളരെയധികം ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും എനിക്കിപ്പോള്‍ മാറ്റം വന്നു. മുംബൈയിലെ ജീവിതം തന്നെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് എന്റെ ജീവിതത്തിലെ വിവാഹമോചനവും എന്നാണ് മഞ്ജരി അന്ന് പറഞ്ഞത്. വിവാഹമോചനം ജീവിതത്തിലെ സന്തോഷകരമായ തീരുമാനമായിരുന്നു. അല്ലാതെ അതൊരു ഇരുളഞ്ഞ അധ്യായമല്ല. ഒരു രീതിയില്‍ നോക്കിയാല്‍ അത് ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമാണെന്നും ഗായിക വെളിപ്പെടുത്തി.

എന്തായാലും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഗായികയ്ക്ക് എല്ലാവിധ ആശംസകളുമായിട്ടാണ് പ്രിയപ്പെട്ടവര്‍ എത്തുന്നത്. മുന്‍കാലങ്ങളിലുണ്ടായ പ്രശ്‌നങ്ങളില്‍ നിന്നും മറികടക്കാനും ആഗ്രഹിച്ചത് പോലൊരു ജീവിതം ഉണ്ടാവാനുമാണ് ആരാധകര്‍ മഞ്ജരിയെ ആശംസിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീട്ടമ്മയെ വിവാഹം കഴിയ്ക്കണമെന്ന് മോഹം,ആവശ്യം നിരസിച്ചതോെബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കാന്‍ ശ്രമം;കുറ്റം സമ്മതിച്ച് പ്രതി

കോഴിക്കോട്: അത്തോളിയില്‍ വീട്ടമ്മയെ ബ്ലേഡ് ഉപയോഗിച്ച് കൊല്ലാൻ നോക്കിയത് തന്‍റെ വിവാഹ അഭ്യാർത്ഥന നിരസിച്ചതിനാലാണെന്ന് പ്രതിയുടെ മൊഴി. വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടമ്മ അവഗണിച്ചതിനാലും പരാതി പറഞ്ഞ് ജോലി പോയതോടെയുള്ള പകയിലുമാണ് താൻ...

പ്രധാന പണി മോഷണം ;സൈഡ് ബിസിനസായി കുളിമുറിയില്‍ ഒളിഞ്ഞുനോട്ടം! പ്രതി പൊന്നാനിയില്‍ പിടിയില്‍

മലപ്പുറം: കുളിമുറിയിൽ ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ മോഷ്ടാവിനെ പിടികൂടി. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി നേടുമ്പുറത്ത് റിബിൻ രാജ് (സീൻ രാജ് -34) ആണ് പൊന്നാനി പൊലീസിന്റെ വലയിലായത്. ഇയാൾ നിരവധി മോഷണ കേസുകളിൽ...

പ്രോസിക്യൂഷന്‍ സത്യവാങ്മൂലം തിരിച്ചടി,റഹീമിന്റെ മോചനത്തിന് വിലങ്ങുതടിയായി അന്വേഷണസംഘത്തിന്റെ ഏഴു കണ്ടെത്തലുകള്‍;ആശങ്കയില്‍ കുടുംബം

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലമാണ് റഹീമിന്റെ മോചന ഉത്തരവ് നീളാനിടയാക്കിയത്.  ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് കോടതി തീരുമാനിക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച കണ്ടെത്തലുകളിൽ കൂടുതൽ ചോദ്യങ്ങളും കോടതിയിൽ നിന്നുണ്ടായി....

മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ 3 യുവതികള്‍ മുങ്ങിമരിച്ചു

മംഗളൂരു: മൈസൂരു സ്വദേശികളായ മൂന്ന് യുവതികൾ നവംബർ 17 ഞായറാഴ്ച രാവിലെ സോമേശ്വര ഉച്ചിലയിലെ വാ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വെള്ളത്തിൽ കളിക്കുന്നതിനിടെ ദാരുണമായി മുങ്ങിമരിച്ചു. മൈസൂരു കുറുബറഹള്ളി നാലാം ക്രോസിൽ നിഷിത എംഡി...

തമിഴ് തിരുട്ടുഗ്രാമങ്ങളിലെ മനുഷ്യപ്പറ്റില്ലാത്ത മോഷ്ടാക്കളുടെ സംഘം!മോഷണം തടഞ്ഞാല്‍ വകവരുത്താനും മടിയ്ക്കാത്ത ചെകുത്താന്‍മാര്‍; മുങ്ങിയിട്ടും പൊക്കിയ കേരള പോലീസ് ബ്രില്യന്‍സ്‌

ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് പോലീസ് സ്ഥിരീകരിച്ചതും അറസ്റ്റിലേക്ക് വഴിയൊരുക്കിയതും രഹസ്യാന്വേഷണ മികവ്. കുറുവാസംഘത്തിന്റെ അകത്തു തന്നെയുള്ള സ്പര്‍ധ മുതലെടുത്ത് പ്രതികളിലെത്തുകയായിരുന്നു പോലീസ്. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.