![](https://breakingkerala.com/wp-content/uploads/2022/05/IMG-20220518-WA0036.jpg)
തിരുവല്ല: കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോൾ ജംഗ്ഷന് സമീപം സ്കൂട്ടറും എയ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു.സ്ക്കൂട്ടർ യാത്രികയായിരുന്ന ചങ്ങനാശ്ശേരി വാഴപ്പള്ളി മുല്ലശ്ശേരിൽ വീട്ടിൽ ബിജിമോൾ ( 32 ) ആണ് മരിച്ചത്.
പെരിങ്ങോൾ വായനശാലയ്ക്ക് സമീപം ഇന്ന് വൈകിട്ട് നാലു മണിയോടെ ആയിരുന്നു അപകടം.ഇടിഞ്ഞില്ലം ഭാഗത്ത് നിന്നും വന്ന മിനിലോറിയും എതിർ ദിശയിൽ നിന്നും വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ബിജിമോളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News