Home-bannerKeralaNewsRECENT POSTS
കോട്ടയം ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യല്‍ കോട്ടയം ഉള്‍പ്പെടെ എട്ട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നിവയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്ന മറ്റു ജില്ലകള്‍. ഈ ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതും സ്‌കൂളുകളില്‍ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതുമാണ് അവധി നല്‍കാന്‍ കാരണം. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News