പോലീസുകാരിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു
മാവേലിക്കര: മാവേലിക്കര വള്ളികുന്നത്ത് വനിത പോലീസുകാരിയായ സൗമ്യയയെ തീകൊളുത്തി കൊന്ന കേസിലെ പ്രതിയും പോലീസുകാരനുമായ അജാസ് മരിച്ചു. വൈകിട്ട് 5.45ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം. ഗുരുതരമായി പൊള്ളലേറ്റ് ഇയാള്‍ ചികിത്സയിലായിരുന്നു. സൗമ്യയെ അക്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് പൊള്ളലേറ്റത്. കേസില്‍ അന്വേഷണ വിധേയമായി ഇയാളെ സസ്പെന്‍ഡ് ചെയ്തിരിന്നു.
അതേസമയം സൗമ്യയുടെ സംസ്കാരം നാളെ രാവിലെ 10ന് ശേഷം വീട്ടുവളപ്പിൽ നടക്കും.
ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 9ന് വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിലാപയാത്രയായി ഊപ്പൻതറ വീട്ടിൽ എത്തിക്കും.