‘നെറ്റ് ഫ്‌ളിക്‌സ് മലയാളിയാണോ?’ നെറ്റ് ഫ്‌ളിക്‌സിന്റെ മലയാളം കമന്റ് കണ്ട് ഞെട്ടി മലയാളികള്‍; സൗണിന്റെ വീഡിയോ വൈറല്‍
നെറ്റ് ഫ്‌ളിക്‌സ് മലയാളിയാണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോള്‍ മലയാളികള്‍. നടന്‍ സൗബിന്‍ ഷാഹിര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് നെറ്റ് ഫ്‌ളിക്‌സ് മലയാളത്തില്‍ നല്‍കിയ മറുപടിയാണ് മലയാളികളെ ഞെട്ടിച്ചത്.
സൗബിന്‍ തന്റെ പുതിയ ചിത്രമായ ഇരുളിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വിഡിയോയില്‍ ആരാധകരോട് ഒരു ചോദ്യവുമായാണ് താരം എത്തിയത്. ഈ ചോദ്യത്തിന്റെ ഉത്തരത്തിനായി ‘ഫോണ്‍ എ ഫ്രണ്ട് ചെയ്യാമോ?’ എന്നാണ് വീഡിയോയ്ക്ക് താഴെ നെറ്റ് ഫ്‌ലിക്‌സ് കമന്റ് ചെയ്തത്. നെറ്റ് ഫ്‌ലിക്‌സിന്റെ മലയാളത്തിലുള്ള കമന്റ് കണ്ടതോടെ മലയാളികള്‍ രംഗത്തെത്തി. ‘ഇയ്യോ ദേ മലയാളം’ എന്നായിരുന്നു ആദ്യത്തെ കമന്റ്.
തുടര്‍ന്ന് ഒട്ടേറെ മലയാളികള്‍ എത്തിയതോടെ വിഡിയോയും പോസ്റ്റും കമന്റുകളും എല്ലാം തന്നെ വൈറലായി. കൊലപാതക പരമ്പര തെളിയിക്കുന്ന കഥ പറയുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ ഇരുള്‍ ഏപ്രില്‍ 2ന് ഒ ടി ടി പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്‌ലിക്‌സില്‍ തന്നെ റിലീസ് ചെയ്യും. നസീഫ് യൂസഫ് ഇസുദ്ദീന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍,സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് അഭിനയിക്കുന്നത്.
https://www.instagram.com/tv/CMjGqP_ngFT/?utm_source=ig_web_copy_link