EntertainmentNews
സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി
അന്തരിച്ച നടന്‍ രാജാറാമിന്റെയും നടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെയും മകള്‍ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. അര്‍ജുന്‍ സോമശേഖരന്‍ ആണ് വരന്‍. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ ഒമ്പതിനായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. തമിഴ് ബ്രാഹ്മണ ആചാര പ്രകാരമായിരുന്നു വിവാഹം. മാലമാറ്റല്‍, ഊഞ്ഞാല്‍ ആചാരങ്ങള്‍ ഹോട്ടലില്‍ വെച്ചാണ് നടത്തിയത്.
ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ സൗഭാഗ്യ നര്‍ത്തകിയുമാണ്. സൗഭാഗ്യയുടെ വീഡിയോകളിലൂടെയാണ് അര്‍ജുനും ശ്രദ്ധ നേടുന്നത്. ഇരുവരും 2 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News