Home-bannerKeralaNewsTrending
ജി.പി.എസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കും; മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്നു ഗതാഗതമന്ത്രി മന്ത്രി എ കെ ശശീന്ദ്രന്‍. പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനകം ഒരു വര്‍ഷം സമയം അനുവദിച്ചെന്നും ജിപിഎസ് ഗഡുക്കളായി കൊല്ലം യുണെറ്റഡ് ഇലക്ട്രിക്കല്‍സില്‍ നിന്ന് വാങ്ങാന്‍ അവസരം ഒരുക്കുമെന്നും ഗതാഗത മന്ത്രി നേരത്തേ പറഞ്ഞിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം ജിപിഎസ് ഘടിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര സര്‍ക്കാരാണ് പുറപ്പെടുവിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News