സ്‌കാനിങ്ങില്‍ വീണ്ടും ട്യൂമര്‍ വളരുന്നതായി കണ്ടു, എല്ലാവരും അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം; ശരണ്യയുടെ അമ്മ
രോഗത്തിന്റെ പിടിയില്‍ നിന്ന് നടി ശരണ്യ ജീവിതത്തിലേക്ക് എത്തിയപ്പോള്‍ മലയാളികളും ആശ്വസിച്ചിരുന്നു. മിനിസ്‌ക്രീനിലും വെള്ളിത്തിരയിലുമായി നിറഞ്ഞു നിന്ന ശരണ്യ ഏവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. ബ്രെയിന്‍ ട്യൂമറിന്റെ രൂപത്തിലാണ് ആദ്യം അവളെ വിധി പരീക്ഷിച്ചത്. പക്ഷേ എല്ലാ പരീക്ഷണങ്ങളും മറികടന്ന് പഴയ സുന്ദരിക്കുട്ടിയായി ശരണ്യ വീണ്ടും എത്തി.
എന്നാല്‍ രോഗം വീണ്ടും ശരണ്യയെ പിടികൂടുകയാണെന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. സിറ്റി ലൈറ്റ്സ് എന്ന യൂ ട്യൂബ് ചാനലില്‍ ഇക്കുറി ശരണ്യയ്ക്കു പകരം അമ്മയാണ് എത്തിയത്. ‘വിഡിയോയില്‍ ശരണ്യയില്ല… അവള്‍ കൂടെയില്ല, പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസന്‍ എന്റെ കൂടെയുണ്ട്. അവള്‍ക്ക് വീണ്ടും വയ്യാണ്ടായി കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ സ്‌കാനിങ്ങില്‍ വീണ്ടും ട്യൂമര്‍ വളരുന്നതായി കണ്ടു. അത് വീണ്ടും സര്‍ജറി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എല്ലാവരും അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.’-ശരണ്യയുടെ അമ്മ പറയുന്നു.
അവള്‍ ഒരേ കിടപ്പായിരുന്നു. അന്ന് ഡിസ്ചാര്‍ജായി വന്നപ്പോള്‍ വലിയ ഹാപ്പിയായിരുന്നു. അസുഖം ഇനി വരില്ല, പൂര്‍ണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവള്‍ക്ക്. പക്ഷേ വീണ്ടും വന്നപ്പോള്‍ വല്ലാത്ത അവസ്ഥയായി.- ശരണ്യയുടെ അമ്മ പറയുന്നു.