EntertainmentRECENT POSTSTop Stories

‘ഒന്നില്ലെങ്കിലും നമ്മളെ കുറെ ചിരിപ്പിച്ചവനല്ലേ, ഒന്നു സഹായിച്ചൂടെ’ രാജീവ് കളമശേരിയ്ക്ക് വേണ്ടി സഹായാഭ്യര്‍ത്ഥനയുമായി നിര്‍മാതാവ് ശാന്തിവിള ദിനേശ്

ഒരുകാലത്ത് എ.കെ ആന്റണിയായും വെള്ളാപ്പള്ളി നടേശനായും മലയാളികളെ ഏറെ ചിരിപ്പിച്ച മിമിക്രി കലാകാരനാണ് രാജീവ് കളമശ്ശേരി. എന്നാലിപ്പോള്‍ രാജീവിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. രോഗത്തോട് മല്ലടിച്ച് ജീവിക്കുന്ന അദ്ദേഹത്തിന് ഇനി ചിരിക്കണമെങ്കിലും ചിരിപ്പിക്കണമെങ്കിലും അടിയന്തിരമായ ആല്‍ജിയോപ്ലാസ്റ്റി ചെയ്യണം. അദ്ദേഹത്തിന് സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ശാന്തിവിള ദിനേശ്.

ശാന്തിവിള ദിനേശിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല……. കഴിഞ്ഞ 26 വർഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളിൽ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്…..!
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല…… പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം……!
രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെൺകുട്ടികളാണ്…… പെൺകുട്ടികളല്ല ……. പെൺകുഞ്ഞുങ്ങൾ ……!
രാജീവിന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നൽകിപ്പോയി…… അവരെ നോക്കാൻ വന്ന രണ്ടാംഭാര്യയിൽ രണ്ട്…..!
പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്…… സുഹൃത്തുക്കൾ ഒരു പാട് സഹായിച്ചു….. ഭേദമായി വന്നതാണ്…. ഇപ്പോഴിതാ ഹൃദയം പിണങ്ങി…. കൊച്ചിയിലെ Renai Medicity യിൽ കാർഡിയോളജി ചീഫ് ഡോക്ടർ വിനോദിന്റെ ചികിത്സയിലായി.
അടിയന്തിരമായി ആഞ്ജിയോപ്ളാസ്റ്റി ചെയ്യണം …….
സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവൻ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്……
ഏകെ ആന്റണി, ഹൈബി ഈഡൻ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു….. ചെയ്യാം എന്ന മറുപടിയും വന്നു….. മന്ത്രി ഏകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്……..
ശ്രമങ്ങൾ തുടരാം……
രാജീവിനെ സ്നേഹിക്കുന്നവർ ചെറിയ തുകകൾഎങ്കിലും നൽകണം ഈ അവസരത്തിൽ …… ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ…….
ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്……. ഉപേക്ഷ വിചാരിക്കരുത്….. ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കലാകാരനെ സ്നേഹിക്കുന്ന മനസുകൾ കേൾക്കണം …….

ശാന്തിവിള ദിനേശ്.

A S Rajeev
A/c No. 10120100187644
IFSC Code FDRL0001012
Federal Bank
Kalamassery Branch
Kochi

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker