ഫ്ലോറിഡ: രാജ്യാന്തര ടി20യില്‍ തന്‍റെ രണ്ടാം ഇന്നിംഗ്‌സ് കളിക്കുകയാണ് സഞ്ജു സാംസണ്‍(Sanju Samson). സ്ഥിരതയില്ലാ എന്ന് പഴിച്ചവര്‍ക്ക് മുന്നില്‍ സെന്‍സിബിള്‍ ഇന്നിംഗ്‌സുകളുമായി സഞ്ജു ഈ വര്‍ഷം മികവ് കാട്ടുന്നു. രാജ്യാന്തര ടി20യില്‍ വിരാട് കോലിയടക്കമുള്ള പല കൊമ്പന്‍മാര്‍ക്കും കാലിടറിയ 2022ല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ബാറ്റിംഗ് ശരാശരി സഞ്ജു സാംസണിന്‍റെ പേരിലാണ്.
2022ല്‍ അഞ്ച് ടി20 മത്സരങ്ങളാണ് സഞ്ജു സാംസണ്‍ കളിച്ചത്. നാല് ഇന്നിംഗ്‌സില്‍ 164 റണ്‍സ് നേടിയപ്പോള്‍ ഉയര്‍ന്ന സ്‌കോര്‍ 77. ഒരു തവണ നോട്ടൗട്ടായി നിന്ന താരത്തിന് 54.66 ബാറ്റിംഗ് ശരാശരിയുണ്ട് ഈ വര്‍ഷം ഫോര്‍മാറ്റില്‍. 160. 78 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്‍റെ റണ്‍വേട്ട എന്നത് ഏറെ ശ്രദ്ധേയം. 16 ഫോറും എട്ട് സിക്‌സുകളും സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. ദീപക് ഹൂഡ(59.00), രവീന്ദ്ര ജഡേജ(55.33) എന്നിവര്‍ മാത്രമാണ് ഈ വര്‍ഷം രാജ്യാന്തര ടി20യില്‍ സഞ്ജുവിനേക്കാള്‍ ബാറ്റിംഗ് ശരാശരിയുള്ള രണ്ടേ രണ്ട് ഇന്ത്യന്‍ താരങ്ങള്‍. രോഹിത് ശര്‍മ്മ(24.16), വിരാട് കോലി(20.25), റിഷഭ് പന്ത്(26.00) എന്നിങ്ങനെ ശരാശരി മാത്രമേ വമ്പന്‍ താരങ്ങള്‍ക്കുള്ളൂ. സഞ്ജുവിനൊപ്പം മത്സരരംഗത്തുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് 32.23 ശരാശരി മാത്രമേയുള്ളൂ.
ഫ്ലോറിഡയില്‍ തന്നെ നടന്ന നാലാം ടി20യില്‍ 59 റണ്‍സിന്‍റെ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലും സഞ്ജു മികവ് കാട്ടി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തപ്പോള്‍ സഞ്ജുവിന്‍റെ ഇന്നിംഗ്‌സ്(23 പന്തില്‍ പുറത്താകാതെ 30* റണ്‍സ്) നിര്‍ണായകമായി. അവസാന ഓവറില്‍ സഞ്ജുവിന് അധികം പന്തുകള്‍ ലഭിക്കാതിരുന്നത് തിരിച്ചടിയായി. രോഹിത് ശര്‍മ്മ(33), സൂര്യകുമാര്‍ യാദവ്(24), റിഷഭ് പന്ത്(44), അക്സര്‍ പട്ടേല്‍ 8 പന്തില്‍ പുറത്താകാതെ 20* എന്നിവരും മത്സരത്തില്‍ മികച്ചുനിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തും സൂര്യയും 4.4 ഓവറില്‍ 53 റണ്‍സ് ചേര്‍ത്തതും നിര്‍ണായകമായി. ഫീല്‍ഡില്‍ ജേസന്‍ ഹോള്‍ഡറുടെ ക്യാച്ചും നിക്കോളാസ് പുരാന്‍റെ തകര്‍പ്പന്‍ റണ്ണൗട്ടുമായും സഞ്ജു തിളങ്ങി. ഇന്ന് അഞ്ചാം ടി20യില്‍ സഞ്ജു കളിക്കുമെന്നുറപ്പാണ്.
ഇന്ത്യ മുന്നോട്ടുവെച്ച 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് എല്ലാവരും പുറത്തായി. 24 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും റൊവ്മാന്‍ പവലുമാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍മാര്‍. അതേസമയം പരമ്പരയിലെ മികച്ച ഫോം അര്‍ഷ്‌ദീപ് സിംഗ് തുടര്‍ന്നു. അര്‍ഷ്‌ദീപ് സിംഗ് 3.1 ഓവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. ആവേശ് ഖാനും അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് വീതം നേടി. വിന്‍ഡീസിനെതിരെ ഇന്നും മികവ് കാട്ടിയാല്‍ നാളെ പ്രഖ്യാപിക്കുന്ന ഏഷ്യാ കപ്പ് ടി20 സ്‌ക്വാഡില്‍ സഞ്ജുവിന്‍റെ പേര് ഇടംപിടിക്കാനാണ് സാധ്യത.
സഞ്ജു സാംസണ്‍(Sanju Samson) കളിക്കുമെന്ന് അയര്‍ലന്‍ഡിന് എതിരായ ടി20 പരമ്പരയില്‍ ടോസ് വേളയില്‍ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞതും ആരാധകര്‍ ആവേശത്താല്‍ ഇരമ്പിയത് വൈറലായിരുന്നു. സമാനമായി വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ടി20യിലും(WI vs IND 4th T20I) ടോസ് സമയത്ത് രോഹിത് ശര്‍മ്മ, സഞ്ജു കളിക്കുന്ന കാര്യം അറിയിച്ചപ്പോഴും ഗാലറി ഇളകിമറിഞ്ഞു. സഞ്ജു… സഞ്ജു… വിളികളോടെയായിരുന്നു ഫ്ലോറിഡയില്‍ ആരാധകരുടെ ആഘോഷം.
‘ഞങ്ങളുടെ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട് ടീമില്‍, രവി ബിഷ്‌ണോയി, അക്‌സര്‍ പട്ടേല്‍, സഞ്ജു സാംസണ്‍’ എന്നിവര്‍ കളിക്കുന്നു… ടോസിന് ശേഷം പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിന്‍റെ പേര് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞതേ ഓര്‍മ്മയുള്ളൂ. പിന്നെയെല്ലാം സ്റ്റേഡിയത്തിലെ ആരാധകരുടെ ആവേശത്തില്‍ മുങ്ങിപ്പോയി. ആരാധകരുടെ ആഘോഷം കേട്ടിട്ട് തന്‍റെ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ പോലും രോഹിത്തിനായില്ല. ഒരു നിമിഷം സംസാരം നിര്‍ത്തിവച്ച് ആഘോഷത്തിനൊപ്പം ഹിറ്റ്‌മാനും പങ്കുചേര്‍ന്നു. സഞ്ജുവിനോടുള്ള ആരാധകസ്‌നേഹം ഹിറ്റ്‌മാന്‍റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിലുണ്ടായിരുന്നു. സഞ്ജുവിന് അമേരിക്കയിലും ഇത്ര ആരാധകരോ എന്ന അത്ഭുതത്തോടെ ഒരു ആരാധകന്‍ ട്വിറ്ററില്‍ ഇതിന്‍റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
Sanju Samson has unreal & unbelievable fan craze even in USA even skipper Rohit Sharma shocked & paused for a sec and smile when the crowd was cheering for him after they heard Sanju is playing #SanjuSamson #WIvIND #INDvsWI pic.twitter.com/SVKAYnXAu4
— Roshmi 💗 (@cric_roshmi) August 6, 2022
ഫ്ലോറിഡയില്‍ തന്നെ നടന്ന നാലാം ടി20യില്‍ 59 റണ്‍സിന്‍റെ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലും സഞ്ജു മികവ് കാട്ടി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തപ്പോള്‍ സഞ്ജുവിന്‍റെ 23 പന്തില്‍ പുറത്താകാതെ 30* റണ്‍സ് നിര്‍ണായകമായി. രോഹിത് ശര്‍മ്മ(33), സൂര്യകുമാര്‍ യാദവ്(24), റിഷഭ് പന്ത്(44), അക്സര്‍ പട്ടേല്‍ 8 പന്തില്‍ പുറത്താകാതെ 20* എന്നിവരും തിളങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തും സൂര്യയും 4.4 ഓവറില്‍ 53 റണ്‍സ് ചേര്‍ത്തതും നിര്‍ണായകമായി.
ഇന്ത്യ മുന്നോട്ടുവെച്ച 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് എല്ലാവരും പുറത്തായി. 24 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും റൊവ്മാന്‍ പവലുമാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍മാര്‍. അതേസമയം പരമ്പരയിലെ മികച്ച ഫോം തുടര്‍ന്നു അര്‍ഷ്‌ദീപ് സിംഗ്. അര്‍ഷ്‌ദീപ് സിംഗ് 3.1 ഓവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. ആവേശ് ഖാനും അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് വീതം നേടി. ഏഷ്യാ കപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുമ്പോള്‍ അര്‍ഷ്‌ദീപിനെ തഴയാന്‍ സെലക്‌ടര്‍മാര്‍ക്കാവില്ല. ഫീല്‍ഡില്‍ ജേസന്‍ ഹോള്‍ഡറുടെ ക്യാച്ചും നിക്കോളാസ് പുരാന്‍റെ റണ്ണൗട്ടുമായും സഞ്ജു തിളങ്ങി.