KeralaNews

മെയ് ഒന്നിന് കോട്ടയത്ത് ശുചീകരണ യജ്ഞം

കോട്ടയം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് സോണ്‍ പ്രഖ്യാപിക്കപ്പെട്ട കോട്ടയത്ത് മേയ് ഒന്നിന് ജില്ലയില്‍ എല്ലാ വീടുകളുടെയും പരിസരം ശുചീകരിക്കുകയും കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യണമെന്ന് മന്ത്രി പി. തിലോത്തമന്‍.

ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തില്‍ റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍, സണ്‍ ഷെയ്ഡുകള്‍, ഉപയോഗശൂന്യമായ ടയറുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകാന്‍ സാധ്യതയുണ്ട്.

ലോക് ഡൗണ്‍ കാലത്ത് ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button