26.1 C
Kottayam
Thursday, November 28, 2024

മുറിവുകൾക്ക് മേൽ മുളകരച്ചുതേക്കുന്നു,ബിജെപി പ്രചാരണത്തിന് പാലക്കാട്ടേക്കില്ലെന്നാവര്‍ത്തിച്ച് സന്ദീപ് വാര്യര്‍

Must read

തൃശ്ശൂര്‍: പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സന്ദീപ് വാര്യര്‍.പ്രചാരണത്തില്‍ നിന്ന്  വിട്ടുനിൽക്കുന്നതിൽ ക്രിയാത്മക നിർദ്ദേശം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.പോസിറ്റീവായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ല.സംഘടനയിൽ ഒരാൾ കയറിവരുന്നതിന് വലിയ തപസ്യയുണ്ട്. അത് റദ്ദ് ചെയ്യുന്ന പ്രസ്താവനകൾ വരുമ്പോൾ വലിയ സങ്കടം ഉണ്ട്.ഒരാൾ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്.ആളുകളെ ചേർത്തു നിർത്താനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

താൻ പരാതി ഉന്നയിച്ച ആളാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചു വരണം എന്ന് പറയുമ്പോൾ തന്‍റെ  ഭാഗത്ത് തെറ്റുണ്ട് എന്ന ദുസൂചനയുണ്ട്.ഈ പ്രശ്നം ആദ്യം അഞ്ചുദിവസം ലോകത്ത് ആരോടും പറയാതെ ഇരുന്നത് പാർട്ടിയിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്.ആയിരക്കണക്കിന് പ്രവർത്തകരുടെ മുന്നിൽവച്ച് സഹപ്രവർത്തകനെ അവഹേളിച്ചു കൊണ്ടല്ല വ്യക്തിവിരോധം കാണിക്കേണ്ടത്.

ഉപാധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡണ്ട് ചെയ്യേണ്ടത്. സാമാന്യ നീതി കാണിക്കുന്നതിന് പകരം ഉത്തരവിടുന്നത് പോലെ നിങ്ങൾ പ്രചരണത്തിൽ വന്ന് പങ്കെടുത്താൽ മതി എന്നാണ് പറഞ്ഞത്.തെരഞ്ഞെടുപ്പ് ശേഷം പരിഹരിക്കാമെന്ന് പറഞ്ഞ് ഇന്നേവരെ ഉന്നയിക്കപ്പെട്ട ഏതെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് ബിജെപി പ്രവർത്തകർ പറയട്ടെ.

തന്‍റെ  പ്രശ്നം തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയത് ബിജെപിയുടെ വൈസ് പ്രസിഡണ്ടായ രഘുനാഥ് ആണ്.കെ സുരേന്ദ്രനെതിരെ താൻ ഒരിക്കലും ഒന്നും സംസാരിച്ചിട്ടില്ല.വ്യക്തിപരമായി ഒരുപാട് വിയോജിപ്പുകൾ ഉണ്ടായിരിക്കുമ്പോഴും പാലക്കാട്ടെ സ്ഥാനാർത്ഥിക്ക് വേണ്ടി ഗൃഹസമ്പർക്കം നടത്തിയ ആളാണ്താന്‍. ഉന്നയിച്ച വിഷയങ്ങളിൽ താൻ ഒരു പ്രസക്തമായ ഘടകം അല്ല എന്ന് പറയുമ്പോൾ അഭിമാനം പണയം വെച്ച് അവിടേക്ക് തിരിച്ചുപോകാൻ സാധ്യമല്ല എന്ന നിലപാടിൽ  ഉറച്ചുനിൽക്കുന്നു.തന്‍റെ  മുറിവുകൾക്ക് മേൽ മുളകരച്ചുതേക്കുന്ന സമീപനം പാര്‍ട്ടി സ്വീകരിക്കുന്നു.ആദ്യദിവസത്തെ നിലപാടില്‍ തന്നെ ഉറച്ചുനിൽക്കുന്നു.ബിജെപി പ്രവർത്തകനായി  നാട്ടിൽ തുടരും

കൃഷ്ണകുമാർ തോറ്റാൽ തന്‍റെ  തലയിൽ കെട്ടിവയ്ക്കാൻ ഉള്ള നീക്കം നടക്കുന്നു എന്ന് സംശയിക്കുന്നു.ജയിക്കാൻ ആണെങ്കിൽ ശോഭാസുരേന്ദ്രനോ കെ. സുരേന്ദ്രനോ  മത്സരിക്കണം എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു.ഈ പ്രശ്നം പരിഹരിക്കപ്പെടരുത് എന്ന ഗൂഢോദ്ദേശമുണ്ടോ എന്ന് സംശയിക്കുന്നു.

അനായാസം വിജയിക്കാനുള്ള സാഹചര്യം ശോഭാ സുരേന്ദ്രനോ കെ.സുരേന്ദ്രനോ വന്നാൽ സാധിക്കുമായിരുന്നു.സ്ഥിരമായി തോൽക്കുന്ന സ്ഥാനാർത്ഥി വന്നാൽ പാർട്ടിക്ക് ഗുണകരമാവില്ല എന്ന്  പൊതുസമൂഹം വിലയിരുത്തിയിരുന്നു. ആത്മാഭിമാനത്തിന് മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിന്‍റെ  പേര് പറഞ്ഞ് ഭയപ്പെടുത്തരുത്  .തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അപമാനിച്ചവർക്കെതിരെയാണ് പാർട്ടി നടപടിയെടുക്കേണ്ടതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഫസീലയുടെ മരണം കൊലപാതകം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുവില്വാമല സ്വദേശി സനൂഫിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്കായി...

ടർക്കിഷ് തർക്കം സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു; കാരണമിതാണ്‌

കൊച്ചി: സണ്ണി വെയിൻ, ലുക് മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്ത ടർക്കിഷ് തർക്കം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുന്നതായി  നിർമാതാക്കളായ ബിഗ് പിക് ചേർസ്. കൊച്ചിയിൽ...

പാകിസ്ഥാനി ഇൻഫ്ലുവൻസർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ ചോർന്നു, തുടർച്ചയായ നാലാമത്തെ സംഭവം

ലാഹോർ: പാകിസ്ഥാനിലെ മറ്റൊരു ടിക് ടോക്കർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. നേരത്തെ, മതിര ഖാൻ, മിനാഹിൽ മാലിക് , ഇംഷ റഹ്മാൻ എന്നിവരുടെ വീഡിയോകളും ചോർന്നിരുന്നു. പിന്നാലെയാണ് കൻവാളിന്റെ...

മലബാർ ഗോള്‍ഡില്‍ മോഷണം: പ്രതി പിടിയില്‍;കാരണം വിചിത്രം

കോഴിക്കോട് മലബാർ ഗോൾഡ്സ് ആന്റ് ഡയമണ്ട്സിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച പ്രതി പിടിയിൽ .മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ജാബിർ (28) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതി...

ജനക്കൂട്ടത്തിന് മുന്നില്‍ ‘ബ്രാ’ ധരിച്ച് റീല്‍ ഷൂട്ട്, തല്ലിയോടിച്ച് നാട്ടുകാർ; വീഡിയോ വൈറല്‍

ന്യൂ ഡൽഹി:സമൂഹ മാധ്യമങ്ങളില്‍ താരമാകുക എന്നാണ് ഇന്നത്തെ തലമുറയുടെ ലക്ഷ്യം. അതിനായി എന്തും ചൊയ്യാന്‍ മടിക്കാണിക്കാത്തവരാണ് പലരും. പക്ഷേ, ഇത്തരം പ്രവര്‍ത്തികള്‍ പലപ്പോഴും പൊതുസമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഹരിയാനയിലെ തിരക്കേറിയ ഒരു തെരുവില്‍...

Popular this week