ആദായ നികുതി വകുപ്പ് വന്നാല്‍ മുഖ്യന്റെ പേര് പറഞ്ഞാല്‍ മതി, അവര്‍ കണ്ടം വഴി ഓടും; പരിഹാസവുമായി സന്ദീപ് ജി വാര്യര്‍
കോഴിക്കോട്: തമിഴ് നടന്‍ വിജയ്‌ക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയെ മുന്‍നിര്‍ത്തി മലയാള സിനിമാ പ്രവര്‍ത്തകരെയും പിണറായി സര്‍ക്കാരിനെയും പരിഹസിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി.വാര്യര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ഇന്‍കം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാള സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്സ് റെയ്ഡ് വരികയാണെങ്കില്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് അവരെ വിരട്ടിയാല്‍ മതിയെന്നാണ് സന്ദീപ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിക്കുന്നത്.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
ഇന്‍കം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാള സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര്. ഐടി ഉദ്യോഗസ്ഥര്‍ പേടിച്ച് കണ്ടം വഴി ഓടിക്കോളും.